• HOME
  • »
  • NEWS
  • »
  • india
  • »
  • Zakir Naik| 'സാക്കിർ നായിക്കിന്റെ സംഘടന നിയമവിരുദ്ധം'; നിരോധനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ

Zakir Naik| 'സാക്കിർ നായിക്കിന്റെ സംഘടന നിയമവിരുദ്ധം'; നിരോധനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്  അന്നത്തെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ അധ്യക്ഷതയിൽ ട്രിബ്യൂണൽ രൂപീകരിച്ചത്.

  • Share this:
    ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ (IRF) നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ശരിവച്ച് യുഎപിഎ ട്രിബ്യൂണൽ. റിട്ടയേർഡ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ ഏകാംഗ കമ്മീഷന്റേതാണ് നടപടി.

    കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്  അന്നത്തെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ അധ്യക്ഷതയിൽ ട്രിബ്യൂണൽ രൂപീകരിച്ചത്.

    ഐആർഎഫും അതിലെ അംഗങ്ങളും, പ്രത്യേകിച്ച് അസോസിയേഷൻ സ്ഥാപകനും പ്രസിഡന്റുമായ ഡോ. സാക്കിർ നായിക് തന്റെ അനുയായികൾക്കിടയിൽ മറ്റ് മതവിഭാഗങ്ങളോട് ശത്രുതയും വിദ്വേഷവും പരത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.

    ഐആര്‍എഫ് നിയമവിരുദ്ധ സംഘനയാണെന്ന കേന്ദ്ര സർക്കാരിന്റെ വാദം അംഗീകരിച്ചാണ് ഇപ്പോൾ ട്രിബ്യൂണൽ വിധി വന്നിരിക്കുന്നത്.സർക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ട്രൈബ്യൂണലില്‍ ഹാജരായത്.

    Also Read-BJP ഡിഎംകെയുടെ ആധിപത്യം 44 കുടുംബങ്ങൾക്ക്; അതല്ല ദ്രാവിഡ മാതൃക; BJP തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ

    എസ് ഹരി ഹരന്‍, ഷകുല്‍ ആര്‍ ഗതോലെ, ഭാവന ദുഹൂന്‍, ജയ്കൃതി എസ്, ജഡേജ എന്നീ അഭിഭാഷകരാണ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വേണ്ടി ഹാജരായത്.

    സാകിർ നായികന്റെ പീസ് ടിവി ചാനൽ നേരത്തെ നിരോധിച്ചിരുന്നു. പീസ് ടിവി മുസ്ലിം യുവാക്കളെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
    Published by:Naseeba TC
    First published: