നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Uber Free Rides | സുരക്ഷിതമായി വാക്സിൻ സ്വീകരിക്കാം; കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് യൂബർ

  Uber Free Rides | സുരക്ഷിതമായി വാക്സിൻ സ്വീകരിക്കാം; കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് യൂബർ

  വാക്‌സിൻ ആദ്യം മുതൽ തന്നെ ആവശ്യത്തിന് ലഭ്യമായിരുന്നു എങ്കിലും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള സുരക്ഷിതമായ യാത്ര പലർക്കും ഒരു വെല്ലുവിളിയായിരുന്നു

  Uber

  Uber

  • Share this:
   സീമ കൗർ ഡ്രൈവർ രമാകാന്തിനെ നോക്കി ഒരു പുഞ്ചിരിയോടെ യൂബറിൽ നിന്ന് പുറത്തിറങ്ങി. തന്റെ വീടിന്റെ വാതിലിനു മുൻപിലേക്ക് നടക്കുമ്പോൾ രണ്ട് കാര്യങ്ങളിൽ അവർക്ക് സന്തോഷം തോന്നി. ആദ്യമൊക്കെ താൽപ്പര്യം ഇല്ലാതിരുന്നിട്ടും ഒടുവിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കൂടാതെ കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധമാണ് വാക്സിനുകൾ എന്ന അവബോധവും ലഭിച്ചു. സമീപ പ്രദേശങ്ങളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ യൂബർ നൽകുന്ന സൗജന്യ സേവനമാണ് സീമ കൗർ പ്രയോജനപ്പെടുത്തിയത്.

   വാക്‌സിൻ ആദ്യം മുതൽ തന്നെ ആവശ്യത്തിന് ലഭ്യമായിരുന്നു എങ്കിലും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള സുരക്ഷിതമായ യാത്ര പലർക്കും ഒരു വെല്ലുവിളിയായിരുന്നു "കഴിഞ്ഞ നാല് വർഷമായി ഞാൻ ബെംഗലൂരുവിൽ ഒറ്റയ്ക്ക് താമസിക്കുന്നു, എനിക്ക് സ്വന്തമായി ഒരു വാഹനമില്ല. എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് യാത്ര വലിയ പ്രശ്നമായിരുന്നു. പല സുഹൃത്തുക്കളും സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി, മറ്റുള്ളവർ സുരക്ഷാ ഭയം കാരണം ഇവിടം വിട്ടുനിൽക്കാൻ തീരുമാനിച്ചു. വാക്സിനേഷനായി യൂബർ നടത്തുന്ന സൗജന്യ യാത്രകൾ യഥാർത്ഥത്തിൽ ഈ സമയത്ത് വളരെയധികം ആവശ്യമായിരുന്നു. അവ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. അതുകൊണ്ട് വാക്സിനേഷനും വളരെ എളുപ്പത്തിൽ നടന്നു", സീമ കൗർ പറയുന്നു.

   "ഞാനും എന്റെ ഭർത്താവും ഓരോ ദിവസവും മാറി മാറിയാണ് ഞങ്ങളുടെ കാർ ഉപയോഗിക്കുന്നത്. എന്നാൽ അദ്ദേഹം കടുത്ത പ്രമേഹരോഗിയാണ്. ഞങ്ങളുടെ കാർ വാക്സിനേഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. കാർ അണുവിമുക്തമാക്കിയാലും അത്ര മതിയോ എന്ന ആശങ്ക എപ്പോഴും ഉണ്ടായിരുന്നു. യൂബറിന്റെ സൗജന്യ വാക്സിനേഷൻ യാത്രാ സേവനം എന്റെ വിഷമങ്ങൾക്കും ഭർത്താവിന്റെ സുരക്ഷയ്ക്കും പരിഹാരമായി മാറി. ആ യാത്ര സൗജന്യവും വളരെ എളുപ്പമുള്ളതുമായിരുന്നു", ഡൽഹിയിലെ സാകേത്തിൽ താമസിക്കുന്ന 27 കാരിയായ സുനിത ധിംഗ്ര പറഞ്ഞു. സുനിത തന്റെ രണ്ട് സൗജന്യ വാക്‌സിനുകൾക്കും യൂബർ സേവനംപ്രയോജനപ്പെടുത്തി.

   100% വാക്‌സിനേഷൻ ഒരു വെല്ലുവിളിയാകുന്നത് ചില ആളുകളിലേക്കും സ്ഥലങ്ങളിലേക്കും വാക്‌സിൻ എത്തിക്കാൻ കഴിയാതെ വരുമ്പോഴാണ്. ഈ ദൗത്യത്തിൽ നിന്ന് ആരും പുറകോട്ട് പോകാതിരിക്കാൻ ഹെൽപ്പ് ഏജ് ഇന്ത്യ, റോബിൻ ഹുഡ് ആർമി തുടങ്ങിയ എൻജിഒകളുമായി യൂബർ സഹകരിച്ചിട്ടുണ്ട്. നിരാലംബരായ പ്രായമായവരും മറ്റ് ദുർബല സമൂഹങ്ങളും സൗജന്യ വാക്സിനേഷൻ യാത്രകൾ പ്രയോജനപ്പെട്ടിട്ടുണ്ട്.

   Also Read- Covid 19 | കൊറോണ വൈറസിൽ രക്തക്കുഴലുകളെ നശിപ്പിക്കുന്ന അഞ്ച് പ്രോട്ടീനുകൾ കണ്ടെത്തി; ഹൃദയാഘാതത്തിന് കാരണമായേക്കാം

   യൂബർ ഡ്രൈവർമാരുടെ പിന്തുണ ഇതിനൊരു നിർണായക ഘടകമാണ്. അവർ മുന്നോട്ട് വന്ന് വാക്സിനേഷൻ സെന്ററുകളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാരെ സഹായിച്ചു. യാത്രകൾ സൗജന്യമാണെങ്കിലും, ഡ്രൈവർമാർക്ക് ഓരോ യാത്രയ്ക്കുംപ്രതിഫലം ലഭിക്കും. ജീവിക്കാനായി യൂബർ ഡ്രൈവ് നടത്തുമ്പോഴും വാക്‌സിനേഷനായി എല്ലാവരെയും കൃത്യമായി എത്തിക്കേണ്ടത് തങ്ങളുടെഉത്തരവാദിത്വമാണെന്ന് അവർ വിശ്വസിക്കുന്നു.

   "ഞാൻ വാക്സിനേഷൻ സെന്ററുകളിലേക്ക് നിരവധി പേരെ കൊണ്ടുപോയിട്ടുണ്ട്. വാക്‌സിനേഷന് എതിരായ ഒന്നിലും വിശ്വസിക്കരുതെന്നും എത്രയും വേഗം വാക്സിനേഷൻ എടുക്കണമെന്നും ഞാൻ പലപ്പോഴും അവരോട് പറയാറുണ്ട്. ഞാൻ രണ്ട് ഡോസ് വാക്‌സിനും എടുത്തു. ഇത് മാത്രമാണ് മുന്നോട്ടുള്ള ഏക മാർഗ്ഗമെന്ന് ഞാൻ കരുതുന്നു."യൂബർ ഡ്രൈവർ രാം സുമിറാൻ പറഞ്ഞു

   യൂബർ ആപ്പിൽ സൗജന്യ വാക്സിനേഷൻ യാത്ര ബുക്ക് ചെയ്യുന്നത് എളുപ്പമാണ്. ’10M21V' എന്ന പ്രോമോ കോഡ് ഉപയോഗിച്ച് യാത്രയിൽ 150 രൂപ വരെ ഡിസ്കൗണ്ട് നേടുകയും ചെയ്യാം. ജനങ്ങൾ കൂടുതലായും ഇപ്പോൾ പുറത്തിറങ്ങി സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞു. എന്നിരുന്നാലും, 100% വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കേണ്ടത് പ്രധാനമാണ്. ഉടൻ കുട്ടികൾക്കും വാക്സിനേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
   Published by:Anuraj GR
   First published:
   )}