• HOME
  • »
  • NEWS
  • »
  • india
  • »
  • Udaipur Murder | ഉദയ്പുര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് പാകിസ്താൻ ബന്ധത്തിന് തെളിവെന്ന് പൊലീസ്

Udaipur Murder | ഉദയ്പുര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് പാകിസ്താൻ ബന്ധത്തിന് തെളിവെന്ന് പൊലീസ്

കൊലപാതകത്തിന് മുന്‍പ് കറാച്ചിയിലെ സുഹൃത്തുക്കളായ സല്‍മാന്‍ ഭായ്, അബു ഇബ്രാഹിം എന്നിവരുമായും നിരന്തരമായി ബന്ധപ്പെട്ടിരുന്നു.

  • Last Updated :
  • Share this:
    ജയ്പുര്‍: പ്രവാചക നിന്ദയെ പിന്തുണച്ചെന്നാരോപിച്ച് തയ്യല്‍ക്കാരനായ കനയ്യ ലാല്‍ ടേലിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പാകിസ്ഥാന്‍ ബന്ധം. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസില്‍ പിടിയിലായവര്‍. പ്രതികളിലൊരാളായ ഗൗസ് മുഹമ്മദിന് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘമായ ദവത്ത്-ഇ-ഇസ്ലാമിയില്‍ ചേര്‍ന്നിരുന്നു.

    ഗൗസ് മുഹമ്മദ് 2013ല്‍ ഇന്ത്യയില്‍ നിന്നുള്ള 30 പേരുമായി കറാച്ചി സന്ദര്‍ശിച്ചിരുന്നു. ഉദയ്പൂരില്‍ നിന്നുള്ള വസീം അക്തരി, അക്തര്‍ റാസ എന്നിവരും ഗൗസ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. 45 ദിവസത്തിന് ശേഷം ഫെബ്രുവരി 1, 2014ന് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങി.

    Also Read-Udaipur Murder| ഉദയ്പുർ കൊലപാതകത്തിൽ NIA കേസെടുത്തു; യുഎപിഎ ചുമത്തി

    പാകിസ്ഥാനിലെ തീവ്ര രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രിഖ്-ഇ-ലബ്ബായിക്കുമായും ദവത്ത്-ഇ-ഇസ്ലാമിക്ക് ബന്ധമുണ്ടെന്ന് മുഹമ്മദ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുന്‍പ് കറാച്ചിയിലെ സുഹൃത്തുക്കളായ സല്‍മാന്‍ ഭായ്, അബു ഇബ്രാഹിം എന്നിവരുമായും നിരന്തരമായി ബന്ധപ്പെട്ടിരുന്നു.

    തങ്ങള്‍ പാകിസ്ഥാനില്‍ പ്രതിഷേധിച്ചിട്ടുണ്ടെന്നും  ഇന്ത്യയില്‍ ശക്തമായ പ്രതികരണം കാണിക്കണമെന്നും സല്‍മാന്‍ ഭായിയും അബ്ബു ഇബ്രാഹിമും ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 20 ന്, അക്തരിയും മുഹമ്മദും ഉദയ്പൂരിലെ അഞ്ജുമാന്‍, മുഖര്‍ജി ചൗക്കില്‍ മുജീബ് സിദ്ദിഖ് (അഞ്ജുമാന്‍ സദര്‍), ജുല്‍ക്കന്‍ സദര്‍, അഷ്വാഖ്, മനുദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി, അവിടെ ഇരുവരും തയ്യല്‍ക്കാരനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തി.

    തുടര്‍ന്ന് മുഹമ്മദ് സല്‍മാന്‍ ഭായിയെയും അബ്ബു ഇബ്രാഹിമിനെയും ബന്ധപ്പെടുകയും ''ഇനി ഇങ്ങനെ ചെയ്യാന്‍ മടിക്കുന്ന വിധത്തില്‍ എന്തെങ്കിലും'' ചെയ്യുമെന്നും അവര്‍ക്ക് ഒരു വീഡിയോ അയയ്ക്കുമെന്നും അവരോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

    Also Read-Udaipur Murder | വധഭീഷണിയുണ്ടെന്ന കനയ്യയുടെ പരാതിയില്‍ ജാഗ്രത പുലര്‍ത്തിയില്ല; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

    സംഭവത്തെത്തുടര്‍ന്ന് ഉദയ്പൂരില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും നഗരത്തിലെ ഏഴ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ നഗരത്തില്‍ കനത്ത പോലീസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    ജയ്പൂരില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംസ്ഥാന ആഭ്യന്തര മന്ത്രി രാജേന്ദ്ര യാദവ്, ചീഫ് സെക്രട്ടറി ഉഷാ ശര്‍മ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, ഡിജി ഇന്റലിജന്‍സ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉന്നതതല യോഗം വിളിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
    Published by:Jayesh Krishnan
    First published: