'കാവൽക്കാരൻ കള്ളനാണ്';മോദിയെ കടന്നാക്രമിച്ച് ശിവസേന

news18india
Updated: December 25, 2018, 10:28 AM IST
'കാവൽക്കാരൻ കള്ളനാണ്';മോദിയെ കടന്നാക്രമിച്ച് ശിവസേന
  • News18 India
  • Last Updated: December 25, 2018, 10:28 AM IST
  • Share this:
പന്ധർപുർ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകൾ കടമെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ. റഫേൽ അഴിമതിയുടെ പശ്ചാത്തലത്തിൽ 'ചൗകിദാർ ചോർ ഹെ'(കാവൽക്കാരൻ കള്ളനാണ്) എന്ന് മോദിയെ രാഹുൽ ഗാന്ധി നിരന്തരം വിമർശിക്കുമായിരുന്നു. ഈ പ്രയോഗം മറ്റൊരു തരത്തിൽ ഉപയോഗപ്പെടുത്തിയാണ് മോദിക്കെതിരെ ഉദ്ദവിന്റെ പരോക്ഷ ആക്രമണം.

Also Read-ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ-റോഡ് പാലം 'ബോഗി ബീൽ' ഇന്ന് തുറക്കും

സോലാപുർ ജില്ലയിൽ നടന്ന ഒരു അഭിസംബോധന റാലിക്കിടെ ഒരു സംഭവം വിവരിക്കുന്നതിനിടെയാണ് രാഹുലിന്റെ വാക്കുകളെ ശിവസേനാ നേതാവ് കടമെടുത്തത്. സംസ്ഥാന പര്യടനങ്ങൾക്കിടെ ഒരു കർഷകൻ തന്നെ കീടങ്ങൾ നശിപ്പിച്ച ഒരു നാരകം കാട്ടിത്തന്നു.. കീടനാശിനികൾക്കായി ഉപയോഗിക്കുന്ന നാരകം തന്നെ കീടങ്ങളുടെ ആക്രമണത്തിനിരയായി നശിച്ചിരിക്കുന്നു..തന്റെ ജീവിതത്തിൽ തന്നെ ഇത്തരം ഒരു കാഴ്ച ആദ്യമാണെന്നാണ് ആ കർഷകൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ കാലം മാറി.. സുരക്ഷ നൽകേണ്ടവർ തന്നെ കള്ളൻമാരായിരിക്കുന്നു ഉദ്ദവ് പറഞ്ഞു.

മോദിക്കെതിരെയും ബിജെപി സർക്കാരിനെതിരെയും നിരന്തരം വിമര്‍ശനങ്ങൾ ഉന്നയിക്കുന്ന ശിവസേന നേതാവ് ആരുടെയും പേര് പ്രത്യേകം പരാമർശിച്ചില്ലെങ്കിലും ആരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വ്യക്തം. ഇതാദ്യമായാണ് ഉദ്ദവ് ഇത്തരം ഒരു പരസ്യ വിമര്‍ശനത്തിന് മുതിരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇനി IPC 354 A ട്രാൻസ് ജെൻഡറുകൾക്കും ബാധകം

റാഫേൽ കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്, എന്നിട്ടും സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയത് എന്തിനാണെന്ന് മനസിലാകുന്നില്ല.. എന്നാൽ ഒരു കാര്യം കൂടി എനിക്കറിയാം..മോദി സർക്കാർ ഇതുവരെ സൈനികരുടെ ശമ്പളം വർദ്ധിപ്പിച്ചിട്ടില്ല. ഉദ്ദവ് കൂട്ടിച്ചേർത്തു..

First published: December 25, 2018, 8:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading