മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചരിത്രമുറങ്ങുന്ന ശിവാജി പാർക്കിൽ വൈകിട്ട് 6.40 നാണ് മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുക. താക്കറെ കുടുംബത്തിൽ നിന്ന് ഇതാദ്യമാണ് ഒരാൾ മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി കഴിഞ്ഞ ദിവസം വൈകിട്ട് വൈ ബി ചവാൻ സെന്ററിൽ ചേർന്ന മൂന്നു പാർട്ടി നേതാക്കളും യോഗം ചേർന്നിരുന്നു. മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ക്കായി ആയിരുന്നു യോഗം. 43 അംഗ മന്ത്രിസഭയിൽ എൻസിപിക്കു 16 ഉം ശിവസേനക്ക് 15 ഉം കോൺഗ്രസിന് 12 ഉം മന്ത്രിമാർ ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപിക്കാണ്. സ്പീക്കർ പദവി കോൺഗ്രസിനും ഡെപ്യൂട്ടി സ്പീക്കർ പദവി എൻസിപിക്കും നൽകാനും യോഗം തീരുമാനിച്ചു.
Also Read-
ശബരിമല: 11 ദിവസത്തെ വരുമാനം 31 കോടിഇതിനിടെ ഡൽഹിയിലെത്തിയ ആദിത്യ താക്കറെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.. ഇരുവരെയും ആദിത്യ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചു. എന്നാൽ സോണിയയും രാഹുലും ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന..
ഇതേസമയം മൂന്നംഗങ്ങളുള്ള ബഹുജൻ വികാസ് അഘാഡിയും ത്രികക്ഷി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.. ഇതോടെ സർക്കാരിനെ പിന്തുണക്കുന്ന എംഎൽഎമാരുടെ എണ്ണം 169 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.