നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Assembly election 2021 | ഡിഎംകെയുടെ ചിഹ്നമുള്ള ഷര്‍ട്ട് ധരിച്ച് ഉദയ്‌നിധി സ്റ്റാലിന്‍ വോട്ടുചെയ്യാനെത്തി; പരാതിയുമായി AIADMK

  Assembly election 2021 | ഡിഎംകെയുടെ ചിഹ്നമുള്ള ഷര്‍ട്ട് ധരിച്ച് ഉദയ്‌നിധി സ്റ്റാലിന്‍ വോട്ടുചെയ്യാനെത്തി; പരാതിയുമായി AIADMK

  ഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമുള്ള ഷര്‍ട്ട് ധരിച്ചെത്തിയത് നഗ്നമായ വോട്ടെടുപ്പ് കോഡി ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഐഎഡിഎംകെ നേതാവ് ബാബു മുരുകവേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്

  Udaynidhi stalin

  Udaynidhi stalin

  • Share this:
   ചെന്നൈ: ഡിഎംകെ നേതാവ് ഉദയ്‌നിധി സ്റ്റാലിന്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് എഐഎഡിഎംകെ രംഗത്ത്. ഉദയ്‌നിധി സ്റ്റാലിന്‍ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത് ഡിഎംകെ പാര്‍ട്ടി ചിഹ്നമുള്ള ഷര്‍ട്ട് ധരിച്ചെത്തിയെന്നാണ് അണ്ണാഡിഎംകെയുടെ ആരോപണം. ഇതു സംബന്ധിച്ച് എ ഐ എ ഡി എം കെ നേതാവ് ബാബു മുരുഗവേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

   ഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമുള്ള ഷര്‍ട്ട് ധരിച്ചെത്തിയത് നഗ്നമായ വോട്ടെടുപ്പ് കോഡി ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഐഎഡിഎംകെ നേതാവ് ബാബു മുരുകവേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി പോള്‍ പാനല്‍ രംഗത്തെത്തി. ഉദയ്‌നിധിയുടെ ഷര്‍ട്ടില്‍ ഡിഎംകെയുടെ ചിഹ്നമല്ല മറിച്ച് ഡിഎംകെ യുവജന വിഭാഗമാണെന്ന് പോള്‍ പാനല്‍ വ്യക്തമാക്കി. ഉദയ്‌നിധി ഡിഎംകെ യുവന വിഭാഗത്തിന്റെ സെക്രട്ടറിയാണ്.

   തമിഴ് നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവള്ളിക്കേനിയയില്‍ നിന്നാണ് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്റെ മാകനും നടനും നിര്‍മ്മാതാവും ആയ ഉദയ്‌നിധി സ്റ്റാലിന്‍ മത്സരിക്കുന്നത്. 1996 മുതല്‍ 2011 വരെ അന്തരിച്ച ഡിഎംകെ നേതാവ് എം കരുണാനിധി തിരുവരൂരിലേക്ക് മാറുന്നതിനു മുന്‍പ് വരെ തിരുവള്ളിക്കേനിയില്‍ നിന്ന് പ്രതിനിധീകരിച്ചിരുന്നു.

   Also Read- Tamil Nadu Assembly Election 2021 | സൈക്കിളിൽ വോട്ട് ചെയ്യാനെത്തി നടൻ വിജയ്; വീഡിയോ വൈറൽ

   ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന എഐഎഡിഎംകെ-ബിജെപി സഖ്യവും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യവും നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. 2011ന് ശേഷം ഡിഎംകെയ്ക്ക് തമിഴ്‌നാട്ടില്‍ അധിരകാരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം അധികാരം നിലനിര്‍ത്താനാണ് എഐഎഡിഎംകെ ശ്രമിക്കുന്നത്. എന്നാല്‍ മൂന്നാം മുന്നണിയായി ഉയര്‍ന്നു വനരാന്‍ ശ്രമിക്കുന്ന നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ശക്തമായ പോരാട്ടമാണ് നടത്തുന്നത്.

   ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ രണ്ട് പ്രമുഖ നേതാക്കളായ ജെ ജയലളിതയും എം കരുണാനിധിയും ഇല്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതേസമയം ബിജെപി സ്ഥാനാര്‍ഥി ഖുശ്ബു വാഹനത്തില്‍ ബിജെപി പാതാകയുമായി വോട്ട് ചെയ്യാനെത്തിയതിനെതിരെ ഡിഎംകെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.

   തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി പൂർത്തിയാകും. കന്യാകുമാരി ലോകസഭ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും. 40 മണ്ഡലങ്ങളിൽ ഇന്ന് നടക്കുന്ന 3 ാം  ഘട്ട വോട്ടെടുപ്പോടെ 126 സീറ്റുകളുള്ള അസമിലും പോളിംഗ് പൂർത്തിയാകും. ബംഗാളിൽ 31 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ഹൗറ ഹൂബ്ലി, സൗത്ത്  24 പർഗാനാസ് എന്നിവിടങ്ങളിലെ 31 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}