ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ സന്തോഷമെന്ന് ബി ജെ പി എംപി ഉദിത് രാജ്. ക്ഷേത്രത്തിലെത്തി സ്ത്രീകൾ പ്രാർത്ഥിച്ചതിൽ സന്തോഷമുണ്ടെന്ന് ആയിരുന്നു ഉദിത് രാജിന്റെ പ്രതികരണം. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി ജെ പിയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് പാർട്ടി എംപി സ്വീകരിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഒരു ബി ജെ പി എം പി ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. യുവതികൾ ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇവിടെ സതി, സ്ത്രീധനം തുടങ്ങിയ ആചാരങ്ങൾ ഉണ്ടായിരുന്നെന്നും അത്തരം ആചാരങ്ങളും മുറുകെ പിടിക്കുമോയെന്നും അദ്ദേഹം പറഞ്ഞു.
പിണറായി രാജിവെയ്ക്കും വരെ പ്രതിഷേധമെന്ന് ശശികല
പുതുവർഷത്തിന്റെയല്ല, പുതുയുഗത്തിന്റെ തുടക്കമെന്ന് എഴുത്തുകാരൻ സേതു
യുവതികളുടെ ശബരിമല പ്രവേശനത്തെ അനുകൂലിച്ച അദ്ദേഹം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്നാണ് പുരുഷനും ഉണ്ടായതെന്നും പറഞ്ഞു. നേരത്തെ, പ്രളയമുണ്ടായ സമയത്ത് ക്ഷേത്രങ്ങളിലെ സ്വർണം ഉപയോഗിച്ച് കേരളത്തിന്റെ പുനർനിർമാണം നടത്തണമെന്ന് ഉദിത് രാജ് പറഞ്ഞിരുന്നു. ട്വീറ്റിലൂടെയാണ് ഉദിത് രാജ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
കേരളത്തിലെ പ്രധാനക്ഷേത്രങ്ങളായ പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ സ്വര്‍ണത്തിന്റെ മൂല്യം ഒരു ലക്ഷം കോടിയിലധികം വരുമെന്നും ഇത് പുതിയൊരു കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ശബരിമലയിൽ യുവതികളെ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബി ജെ പിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്ത് ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.