• HOME
  • »
  • NEWS
  • »
  • india
  • »
  • UGADI 2021 ALL YOU NEED TO KNOW ABOUT THE SPRING FESTIVAL GH

Ugadi 2021 | ഈ വർഷത്തെ ഉഗാദി ആഘോഷം എന്ന്? ഉഗാദിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഗാദി ആഘോഷിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പുതുവർഷ ആരംഭമായാണ് ഉഗാദി കണക്കാക്കുന്നത്.

Ugadi 2021 | ഈ വർഷത്തെ ഉഗാദി ആഘോഷം എന്ന്? ഉഗാദിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Ugadi 2021 | ഈ വർഷത്തെ ഉഗാദി ആഘോഷം എന്ന്? ഉഗാദിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

  • Share this:
    കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഗാദി ആഘോഷിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പുതുവർഷ ആരംഭമായാണ് ഉഗാദി കണക്കാക്കുന്നത്. ഈ ദിവസം സിന്ധി ജനത ചേതി ചന്ദ് ദിനമായും മഹാരാഷ്ട്രക്കാരും കൊങ്കണി വിഭാഗക്കാരും ഗുഡി പദ്വ, സംവത്സര എന്നീ ദിനങ്ങളായുമാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ ഉഗാദി ദിനവും ഉഗാദിയുടെ പ്രാധാന്യവും അറിയാം.

    ഉഗാദി 2021 തീയതി

    ഈ വർഷം ഏപ്രിൽ 14 ന് ആണ് ഉഗാദി ആഘോഷിക്കുന്നത്.

    ഉഗാദി പ്രതിപാദ തിഥി

    പ്രതിപാദ തിഥി ഏപ്രിൽ 12 ന് രാവിലെ 8ന് ആരംഭിച്ച് ഏപ്രിൽ 13 ന് രാവിലെ 10:16 ന് അവസാനിക്കും.

    ഉഗാദിയുടെ പ്രാധാന്യം

    ഉഗാദി, യുഗാദി എന്നും അറിയപ്പെടാറുണ്ട്.  ഈ വാക്കിൽ രണ്ട് സംസ്‌കൃത പദങ്ങളുണ്ട്. യുഗ് എന്നാൽ യുഗം, ആദി എന്നാൽ ആരംഭം. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ഭഗവാൻ കൃഷ്ണൻ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായതിനു ശേഷം ആരംഭിച്ച കലിയുഗത്തിന്റെ ആരംഭമായിട്ടാണ് യുഗാദി കണക്കാക്കപ്പെടുന്നത്. ഈ ദിവസം, ആളുകൾ വെളുപ്പിനെ എഴുന്നേറ്റ്, എണ്ണ തേച്ച് കുളിച്ച് പുതിയ തുടക്കത്തിന്റെ പ്രതീകമായി പുതിയ വസ്ത്രങ്ങൾ ധരിക്കും. വീടും മുറ്റവും അലങ്കരിച്ചാണ് ഉഗാദി ആഘോഷിക്കുന്നത്. രംഗോലി, പുഷ്പങ്ങൾ, ആര്യ വേപ്പിന്റെ ഇലകൾ, മാവില കൊണ്ടുള്ള തോരണങ്ങൾ എന്നിവയാണ് അലങ്കാരങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്.

    പുതുവർഷ ദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. ആളുകൾ വീടുകൾ വൃത്തിയാക്കുകയും മറ്റ് തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യും. തുടർന്ന്, പുതുവത്സര ദിനത്തിൽ ആളുകൾ പുതിയ വസ്ത്രങ്ങൾ ധരിച്ച് പ്രാർത്ഥിക്കും.



    ചിലർ ക്ഷേത്ര ദർശനം നടത്തിയ ശേഷം വീട്ടിൽ തിരിച്ചെത്തി ഉഗാഡി പച്ചടി തയ്യാറാക്കും. വേപ്പിന്റെ പുഷ്പങ്ങളും മാങ്ങയും ഉപ്പും ശർക്കരയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രസാദമാണിത്. കയ്പും പുളിയും മധുരവുമുള്ള പ്രസാദമാണിത്. ജീവിതം സുഖ ദു:ഖ സമ്മിശ്രമാണെന്നും ജീവിതത്തിലെ കയ്പേറിയതും മധുരതരമുമായ എല്ലാ അനുഭവങ്ങളെയും ഒരു പോലെ കാണണമെന്നും ഈ രുചികൾ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ജീവിതം സമ്മിശ്ര വികാരങ്ങൾ അടങ്ങിയതാണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനാൽ ഈ വിഭവം കുടുംബത്തിലെ എല്ലാവരും ഉപയോഗിക്കും.

    തുടർന്ന് എല്ലാവരും ഒന്നു ചേർന്നിരുന്ന് വരും വർഷത്തെ ഫലം കേൾക്കും. പഞ്ചാംഗ ശ്രവണം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് സാധാരണ ക്ഷേത്രങ്ങളിൽ വച്ചാണ് നടക്കുന്നത്. തുടർന്ന്, പുളിയോഗര, പുനുഗുലു, ലെമൺ റൈസ്, പോളി, റോ മാംഗോ റൈസ്, സേമിയ പായസം തുടങ്ങിയ രുചികരമായ വിഭവങ്ങൾ അടങ്ങിയ സദ്യയും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ച് ഇരുന്ന് കഴിക്കും. ഇതാണ് പുതുവർഷത്തിന്റെ ആരംഭമായ ഉഗാദി ആഘോഷത്തിന്റെ പ്രത്യേകതകൾ.
    Published by:Asha Sulfiker
    First published:
    )}