നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Maternity Leave | പിഎച്ച്ഡി, എംഫിൽ വിദ്യാർത്ഥികൾക്ക് ആറ് മാസത്തെ പ്രസവാവധി അനുവദിച്ച് UGC; പഠന കാലയളവിൽ ഒരിക്കൽ മാത്രം

    Maternity Leave | പിഎച്ച്ഡി, എംഫിൽ വിദ്യാർത്ഥികൾക്ക് ആറ് മാസത്തെ പ്രസവാവധി അനുവദിച്ച് UGC; പഠന കാലയളവിൽ ഒരിക്കൽ മാത്രം

    എംഫിൽ, പിഎച്ച്‌ഡി കോഴ്സുകളിൽ ഉള്ള വനിതാ വിദ്യാർഥികൾക്ക് 240 ദിവസം വരെ പ്രസവാവധിയോ ശിശു സംരക്ഷണ അവധിയോ നൽകാം.

    Representative image

    Representative image

    • Share this:
      യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC) വനിതാ പിഎച്ച്‌ഡി (PhD), എംഫിൽ (MPhil) വിദ്യാർത്ഥികൾക്ക് ആറ് മാസത്തെ പ്രസവാവധി എടുക്കാൻ അനുമതി നൽകി. എന്നാൽ ഒരാൾക്ക് പഠന കാലയളവിൽ ഒരിക്കൽ മാത്രമാണ് ഈ പ്രസവാവധി ബാധകമാവുക. യുജിസിയുടെ നിലവിലെ വ്യവസ്ഥ അനുസരിച്ച്, എംഫിൽ, പിഎച്ച്‌ഡി റെഗുലേഷൻസ് അവാർഡിനുള്ള മിനിമം സ്റ്റാൻഡേർഡ് ആൻഡ് പ്രൊസീജിയർ, 2016 അനുസരിച്ച്, എംഫിൽ, പിഎച്ച്‌ഡി കോഴ്സുകളിൽ ഉള്ള വനിതാ വിദ്യാർഥികൾക്ക് 240 ദിവസം വരെ പ്രസവാവധിയോ ശിശു സംരക്ഷണ അവധിയോ നൽകാം.

      “വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അഥവാ ശിശു സംരക്ഷണത്തിനുള്ള അവധി നൽകാം. M.Phil/Ph.D യുടെ മുഴുവൻ കാലയളവിലും ഒരു തവണ മാത്രമാണ് ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം നൽകുക. 240 ദിവസം വരെ ആയിരിക്കും അവധി നൽകുക." എന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ ചേർന്നിട്ടുള്ള വനിതാ വിദ്യാർത്ഥികൾക്ക് പ്രസവാവധി അനുവദിക്കുന്നതിനുള്ള ചട്ടക്കൂട് വികസിപ്പിക്കാൻ കമ്മീഷൻ രാജ്യത്തുടനീളമുള്ള എല്ലാ സർവ്വകലാശാലകളുടെയും വൈസ് ചാൻസലർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

      നിലവിലെ വ്യവസ്ഥകൾക്ക് പുറമേ, ഹാജർ സംബന്ധിച്ച ഇളവുകൾ, പരീക്ഷ എഴുതൽ പ്രോജക്റ്റ് സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടൽ, അല്ലെങ്കിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പിന്തുടരുന്ന വനിതാ വിദ്യാർത്ഥികൾക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇളവുകൾ നൽകുന്നതിന് ഉചിതമായ നിയമങ്ങൾ രൂപീകരിക്കാൻ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യുജിസി നിർദ്ദേശം നൽകിയിട്ടുണ്ട്.

      അതിനിടെ, ഫിസിക്കൽ ക്ലാസുകൾക്കും പരീക്ഷകൾക്കുമായി വീണ്ടും സ്ഥാപനങ്ങൾ തുറക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (HEIs) COVID-19 പെരുമാറ്റചട്ടം സംബന്ധിച്ചും യുജിസി മുൻകാല വിജ്ഞാപനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഹാമാരി സമയത്തും ലോക്ക്ഡൗണുകൾക്കിടയിലും യുജിസി പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങളും മറ്റും പുറപ്പെടുവിച്ചിരുന്നു.

      ഡിസംബർ 13ന് പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിൽ, യൂണിവേഴ്‌സിറ്റികൾ ഫിസിക്കൽ അറ്റൻഡൻസിനും പരീക്ഷയ്ക്കുമായി തുറക്കുന്നതിനാൽ എല്ലാ കോളേജുകളോടും കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങളും ഉചിതമായ പെരുമാറ്റചട്ടങ്ങളും പാലിക്കാൻ അഭ്യർത്ഥിക്കുന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഉത്തരവും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

      ഓൺലൈൻ കാമ്പെയ്‌നിലൂടെ ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള നീക്കത്തെ വിവിധ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെ വിദ്യാർത്ഥികൾ എതിർത്തിരുന്നു. മധ്യപ്രദേശ് ഉൾപ്പെടെയുള്ള പല സംസ്ഥാന സർക്കാരുകളും ഓൺലൈൻ പരീക്ഷകൾ നടത്താൻ സർവകലാശാലകളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റ് ചില സംസ്ഥാനങ്ങൾ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

      യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) എംഫില്‍, പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. എംഫില്‍, പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കാനുള്ള സമയപരിധി ഇത് മൂന്നാം തവണയാണ് യുജിസി നീട്ടുന്നത്. കോവിഡ് സമയത്ത് നേരിട്ട ബുദ്ധിമുട്ടുകള്‍ കാരണം സമയ പരിധി നീട്ടാന്‍ വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ തീരുമാനം.

      'ധാരാളം അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചും ഗവേഷക വിദ്യാര്‍ത്ഥികളുടെ താത്പര്യം കണക്കിലെടുത്തുമാണ് എംഫില്‍, പിഎച്ച്ഡി തീസിസ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 വരെ നീട്ടിയതെന്ന്' യുജിസി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
      Published by:Jayesh Krishnan
      First published: