എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും സൗജന്യ പാചകവാതകം: ഉജ്വല യോജന വിപുലപ്പെടുത്തി കേന്ദ്രം

News18 Malayalam
Updated: December 18, 2018, 1:19 PM IST
എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും സൗജന്യ പാചകവാതകം: ഉജ്വല യോജന വിപുലപ്പെടുത്തി കേന്ദ്രം
  • Share this:
ന്യൂഡൽഹി : പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ പാചകവാതകം എത്തിക്കുന്ന ഉജ്വല യോജന പദ്ധതി വിപുലപ്പെടുത്താൻ കേന്ദ്രം. എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചക വാതകം എത്തിക്കുക എന്ന ലക്ഷ്യത്തിൽ 2016 ലാണ് പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി ആവിഷ്കരിച്ചത്.

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള അ‍ഞ്ച് ലക്ഷത്തോളം ഗ്രാമീണസ്ത്രീകൾക്ക് സൗജന്യ പാചക വാതകം എത്തിക്കുന്ന പദ്ധതി തുടക്കത്തിൽ 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പട്ടിക കണക്കിലെടുത്തായിരുന്നു പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പിന്നീട് ഇതിൽ പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളെയും എല്ലാ പിന്നോക്ക വിഭാഗങ്ങളെയും അടക്കം വിവിധ വിഭാഗങ്ങളെയും ഉൾപ്പെടുത്തി. എന്നാൽ ഇപ്പോൾ എല്ലാ പാവപ്പെട്ട കുടുംബങ്ങളും പദ്ധതിയുടെ പരിധിയില്‍ വരുന്ന തരത്തിലാണ് വിപുലപ്പെടുത്തിയിരിക്കുന്നത്.

നൂറ് ശതമാനം വീടുകളിലും പാചകവാതകം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിരിക്കുന്നത്‌. ഉജ്വല പദ്ധതിയിലൂടെ നൽകപ്പെടുന്ന ഓരോ സൗജന്യ കണക്ഷനും പൊതുമേഖല കമ്പനികള്‍ക്ക് സര്‍ക്കാര്‍ 1600 രൂപ വീതമാണ് സബ്സിഡി നൽകുന്നത്.

ഗുണഭോക്താക്കൾ അടുപ്പുകൾ മാത്രം വാങ്ങിയാൽ മതി. ഇതിൽ ബാധ്യത കുറയ്ക്കുന്നതിനായി അടുപ്പിനും ആദ്യം റീഫില്ലിംഗിനും തവണകളായി പണം അടക്കാനുളള സംവിധാനവും പദ്ധതിക്ക് പ്രധാനം ചെയ്യുന്നുണ്ട്.
First published: December 18, 2018, 1:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading