നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എന്നെ ഇന്ത്യയ്ക്ക് കൈമാറരുത്'; വിജയ് മല്യ സമർപ്പിച്ച അപ്പീൽ യുകെ കോടതി തള്ളി

  'എന്നെ ഇന്ത്യയ്ക്ക് കൈമാറരുത്'; വിജയ് മല്യ സമർപ്പിച്ച അപ്പീൽ യുകെ കോടതി തള്ളി

  2016ലാണ് വിജയ് മല്യ ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോയത്. അതിനു ശേഷം യുകെയിൽ തന്നെയാണ് താമസം.

  വിജയ് മല്യ

  വിജയ് മല്യ

  • News18
  • Last Updated :
  • Share this:
   ലണ്ടൻ: മദ്യരാജാവ് വിജയ് മല്യയുടെ അപ്പീൽ തിങ്കളാഴ്ച യുകെ കോടതി തള്ളി. ഇന്ത്യയ്ക്ക് തന്നെ കൈമാറുന്നതിനെതിരെയാണ് വിജയ് മല്യ കോടതിയെ സമീപിച്ചത്. സി ബി ഐ വക്താവ് ആണ് വാർത്ത ഏജൻസിയായ എഎൻഐയോട് ഇക്കാര്യം പറഞ്ഞത്.

   കേസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൈമാറുന്നതിന് എതിരെയാണ് വിജയ് മല്യ യുകെ കോടതിയെ സമീപിച്ചത്. എന്നാൽ, അപ്പീൽ കോടതി തള്ളുകയായിരുന്നു.

   കിംഗ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ള സാഹചര്യത്തിലാണ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. എന്നാൽ, ഇതിനെതിരെ ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് മല്യ യുകെ കോടതിയെ സമീപിച്ചത്.

   You may also like:സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം‍ [NEWS]വട കാണാത്ത മലയാളി'ക്ക് ലോകമെമ്പാടുനിന്നും തെറി [NEWS]കോവിഡ് വാർഡിൽ നിന്ന് കണ്ണൂർ കളക്ടർക്ക് കുട്ടിയുടെ കത്ത് [NEWS]

   സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടും നിരവധി കേസുകളാണ് മല്യയ്ക്കെതിരെ ഇന്ത്യയിൽ ഉള്ളത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് വിജയ് മല്യയ്ക്കെതിരെ ഇന്ത്യയിലുള്ളത്.

   2016ലാണ് വിജയ് മല്യ ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോയത്. അതിനു ശേഷം യുകെയിൽ തന്നെയാണ് താമസം.
   Published by:Joys Joy
   First published:
   )}