• HOME
  • »
  • NEWS
  • »
  • india
  • »
  • ബിബിസി റെയ്ഡ് ഉന്നയിച്ച് ബ്രിട്ടൻ; നിയമം ഏവർക്കും ബാധകമെന്ന് ഇന്ത്യ

ബിബിസി റെയ്ഡ് ഉന്നയിച്ച് ബ്രിട്ടൻ; നിയമം ഏവർക്കും ബാധകമെന്ന് ഇന്ത്യ

ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തിൽ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്

  • Share this:

    ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി. ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തിൽ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നാണ് ഇന്ത്യ നൽകിയ മറുപടി.

    കഴിഞ്ഞ മാസം ന്യൂഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാധീനം ചെലുത്തി എന്ന് പരാമർശമുള്ള ബി.ബി.സി. നിർമ്മിച്ച ഡോക്യുമെന്ററിയോട് ഇന്ത്യൻ സർക്കാർ രോഷത്തോടെ പ്രതികരിച്ചതിന് ശേഷമാണ് പരിശോധന നടന്നത്.

    Published by:user_57
    First published: