• HOME
  • »
  • NEWS
  • »
  • india
  • »
  • Ukraine Crisis | ഇന്ത്യക്കാര്‍ യുക്രൈന്‍ വിടണമെന്നം ; നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

Ukraine Crisis | ഇന്ത്യക്കാര്‍ യുക്രൈന്‍ വിടണമെന്നം ; നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

യുക്രൈനിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

  • Share this:
    ന്യൂഡൽഹി: യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍( Ukraine)  നിന്ന് ഇന്ത്യക്കാര്‍ (INDIA) രാജ്യത്തേക്ക് മടങ്ങണമെന്ന നിര്‍ദേശം നല്‍കി ഇന്ത്യ. യുക്രൈനിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

    നിലവിലെ സാഹചര്യത്തില്‍ പ്രത്യേകിച്ച് താമസം അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ താല്‍ക്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണമെന്ന് കൈവിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാരോട് ഉക്രെയ്‌നില്‍ എവിടെയാണ് അവര്‍ താമസിക്കുന്നത് എന്ന് അറിയിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിരവധി രാജ്യങ്ങള്‍ ഉക്രെയ്‌നിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും അവരുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

    യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍ സൗദി അറേബ്യ,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ യുക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    Also Read- Macron - Putin Meeting | മാക്രോൺ-പുടിൻ കൂടിക്കാഴ്ച്ച: 20 അടി നീളമുളള മേശയുടെ അപ്പുറം ചർച്ച; ട്രോളുകളുമായി സോഷ്യൽമീഡിയ

    യുക്രൈനില്‍ അധിനിവേശം നടത്താന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി  ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

    Macron - Putin Meeting | DNA മോഷ്ടിക്കുമോയെന്ന് ഭയം; റഷ്യയിൽ കോവിഡ് പരിശോധന നിരസിച്ച് ഇമ്മാനുവൽ മാക്രോൺ

    റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള (Vladimir Putin) ചര്‍ച്ചകള്‍ക്കായി റഷ്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ (Emmanuel Macron) കോവിഡ് പരിശോധന നിരസിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് 19 ടെസ്റ്റ് നടത്തണമെന്ന റഷ്യന്‍ ഗവണ്‍മെന്ററിന്റെ അഭ്യര്‍ത്ഥന ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചതായി മാക്രോണുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. മാക്രോണിന്റെ ഡിഎന്‍എ (DNA) വിവരങ്ങള്‍ റഷ്യ മോഷ്ടിക്കുമോ എന്ന സംശയത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

    ഇതുകാരണം, പുടിനും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത് വളരെ നീളമുള്ള ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നായിരുന്നു. ഉക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ചുള്ള ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്തുന്ന ഇരുനേതാക്കളുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു നീളന്‍ മേശയുടെ ഇരുവശത്തു ഇരുന്ന് ചര്‍ച്ച ചെയ്യുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

    ഫ്രഞ്ച് പ്രസിഡന്റിന്റെ ഹെൽത്ത് പ്രോട്ടോക്കോളിനെക്കുറിച്ച് അറിവുള്ള ബന്ധപ്പെട്ട വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളുപ്പെടുത്തിയത് അനുസരിച്ച് മാക്രോണിന് രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ റഷ്യന്‍ അധികൃതര്‍ നടത്തുന്ന പിസിആര്‍ ടെസ്റ്റ് അംഗീകരിച്ച് പുടിനോട് ഒരുമിച്ചിരുന്ന് സംഭാഷണത്തിലേര്‍പ്പെടുക. അല്ലെങ്കില്‍ ടെസ്റ്റ് നിരസിച്ച് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ച് സാമൂഹിക അകലത്തില്‍ ചര്‍ച്ച നടത്തുക എന്നിവയായിരുന്നു ഓപ്ഷനുകൾ.
    Published by:Jayashankar AV
    First published: