'രാഹുലിന്‍റെ പേരിനോട് ചേർന്നുള്ള ഗാന്ധി മഹാത്മാ ഗാന്ധിയുടേതല്ല': ഉമാ ഭാരതി

ചൊവ്വാഴ്ച മധ്യപ്രദേശിലെ വിദിഷയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഉമാ ഭാരതി രാഹുൽ ഗാന്ധിയുടെ പേരിനൊപ്പമുള്ള ഗാന്ധിയുടെ വിശദീകരണം നൽകിയത്.

news18
Updated: May 1, 2019, 2:13 PM IST
'രാഹുലിന്‍റെ പേരിനോട് ചേർന്നുള്ള ഗാന്ധി മഹാത്മാ ഗാന്ധിയുടേതല്ല':  ഉമാ ഭാരതി
ഉമാ ഭാരതി സംസാരിക്കുന്നു
  • News18
  • Last Updated: May 1, 2019, 2:13 PM IST
  • Share this:
വിദിഷ (മധ്യപ്രദേശ്): കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ കുടുംബത്തിനെക്കുറിച്ചും വ്യക്തമായി പറഞ്ഞുകൊടുത്ത് കേന്ദ്രമന്ത്രി ഉമാ ഭാരതി. ചൊവ്വാഴ്ച മധ്യപ്രദേശിലെ വിദിഷയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഉമാ ഭാരതി രാഹുൽ ഗാന്ധിയുടെ പേരിനൊപ്പമുള്ള ഗാന്ധിയുടെ വിശദീകരണം നൽകിയത്. 'രാഹുലിന്‍റെ കുടുംബപേര് ആയ 'ഗാന്ധി'ക്ക് മഹാത്മാ ഗാന്ധിയുമായി ബന്ധമൊന്നുമില്ല. അത്, മുൻ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയുടെ ഭർത്താവിന്‍റെ പേരായ ഫിറോസ് ഗാന്ധിയുമായി ബന്ധപ്പെട്ടതാണ്'. തെരഞ്ഞെടുപ്പ് റാലിക്കിടെ ഉമാ ഭാരതി പറഞ്ഞു.

"നമ്മുടെ മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് അദ്ദേഹത്തെ സ്വയം രാജ എന്നാണ് വിളിക്കുന്നത്. പക്ഷേ, സോണിയ ഗാന്ധിയുടെ വീടിനു മുന്നിൽ ക്യൂവിൽ നിൽക്കും. നരദത്ത ദത്ത് തിവാരി സഞ്ജയ് ഗാന്ധിയുടെ ഷൂ എടുത്തിരുന്നു. മുതിർന്ന നേതാക്കൾ പോലും ഇന്ദിര ഗാന്ധിയുടെ മുന്നിൽ തൊഴുതു നിൽക്കും. എന്താണ് ഈ കുടുംബത്തിന്‍റെ പ്രത്യേകത"- റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉമാ ഭാരതി ചോദിച്ചു.

പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്നത് സുരക്ഷാഭീഷണി; ഇന്ത്യയിൽ ബുർഖ നിരോധിക്കണം: ശിവസേന

"ഈ കുടുംബവുമായി ചേർന്നു കിടക്കുന്ന ഗാന്ധി മഹാത്മാ ഗാന്ധിയുമായി ചേർന്ന് കിടക്കുന്നതല്ല. അത് ഫിറോസ് ഗാന്ധിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ജവഹർലാൽ നെഹ്റുവുമായി ഫിറോസ് ഗാന്ധി നല്ല ബന്ധത്തിൽ ആയിരുന്നില്ല. ഈ കുടുംബ പേര് ഉപയോഗിക്കാൻ അവർക്ക് അവകാശമില്ല. എന്നാൽ, ഇത് ഉപയോഗിക്കുന്നത് ആദരവ് നേടാൻ സഹായിക്കുമെന്ന് അവർ കരുതി. മഹാത്മാ ഗാന്ധിയുടെ പാത പിന്തുടരുന്ന ഒരാൾ മാത്രമേയുള്ളൂ, അത് മോദിജിയാണ്" - ഉമാ ഭാരതി പറഞ്ഞു.

First published: May 1, 2019, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading