രാഹുൽ ഗാന്ധിക്ക് കോൺഗ്രസിലെ യുവനേതാക്കളോട് അസൂയയാണെന്ന് ഉമാ ഭാരതി

ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും മികച്ച നേതാക്കളാണ്. സച്ചിൻ ബി ജെ പിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്നും ഉമാ ഭാരതി വ്യക്തമാക്കി.

News18 Malayalam | news18
Updated: July 13, 2020, 11:27 PM IST
രാഹുൽ ഗാന്ധിക്ക് കോൺഗ്രസിലെ യുവനേതാക്കളോട് അസൂയയാണെന്ന് ഉമാ ഭാരതി
Uma Bharti
  • News18
  • Last Updated: July 13, 2020, 11:27 PM IST
  • Share this:
ഭോപ്പാൽ: കോൺഗ്രസിലെ യുവനേതാക്കളോട് രാഹുൽ ഗാന്ധിക്ക് അസൂയയാണെന്നും കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം ഇതാണെന്നും ബിജെപി നേതാവ് ഉമാ ഭാരതി.

കോൺഗ്രസ് പാർട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധിയാണ്. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരോട് രാഹുലിന് അസൂയയാണ്. പാർട്ടിയിൽ യുവനേതാക്കൾ മുന്നോട്ടു വരാൻ രാഹുൽ ഗാന്ധി അനുവദിക്കുന്നില്ലെന്നും ഉമാ ഭാരതി ആരോപിച്ചു.

You may also like:ഡിജിറ്റൽവൽക്കരണം: ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]

മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് ഉണ്ടാകുന്ന തിരിച്ചടിക്ക് കാരണം രാഹുൽ ഗാന്ധിയാണ്. പാർട്ടിയിൽ യുവനേതാക്കൾ മുന്നോട്ടു വരുന്നത് രാഹുൽ അനുവദിക്കുന്നില്ല. കഴിവുള്ള യുവനേതാക്കൻമാർക്ക് അവസരം നൽകിയാൽ തന്നെ ആരും ശ്രദ്ധിക്കില്ലെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും ഉമാ ഭാരതി പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും മികച്ച നേതാക്കളാണ്. സച്ചിൻ ബി ജെ പിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്നും ഉമാ ഭാരതി വ്യക്തമാക്കി.
Published by: Joys Joy
First published: July 13, 2020, 11:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading