ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊന്ന കേസ്; ഇന്ത്യയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് അന്താരാഷ്ട്ര കോടതി

കടലിൽ ഇന്ത്യയുടെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇറ്റാലിയൻ നാവികർ ലംഘിച്ചതായി അന്താരാഷ്ട്ര കോടതി കണ്ടെത്തി. നാവികർക്ക് എതിരെ ഇന്ത്യ കൈക്കൊണ്ട നടപടിയെ ശരിവെച്ച കോടതി നാവികരെ തടഞ്ഞുവെച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ അവകാശവാദം തള്ളി.

News18 Malayalam | news18
Updated: July 2, 2020, 10:15 PM IST
ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊന്ന കേസ്; ഇന്ത്യയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് അന്താരാഷ്ട്ര കോടതി
ഇറ്റാലിയൻ നാവികർ
  • News18
  • Last Updated: July 2, 2020, 10:15 PM IST
  • Share this:
ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ കേരളതീരത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച കൊന്ന സംഭവത്തിൽ അന്താരാഷ്ട്ര കോടതിവിധി. 2012ൽ ആയിരുന്നു സംഭവം. സംഭവത്തിൽ ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അന്താരാഷ്ട്ര കോടതി വിധിച്ചു. വിദേശകാര്യമന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്.

ഇറ്റലിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് വിധിച്ച നെതർലാൻഡിലെ ഹേഗിലെ കോടതി നഷ്ടപരിഹാരം സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും നിർദ്ദേശിച്ചു. ഇറ്റാലിയൻ നാവികർ മുഖേന ഇന്ത്യയ്ക്കുണ്ടായ ജീവനാശം, വസ്തുവകകൾക്ക് സംഭവിച്ച നഷ്ടം, ധാർമികക്ഷതം എന്നിവയ്ക്ക് ഇന്ത്യയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം‍ [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി‍ [NEWS]

മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നായിരുന്നു ഇറ്റലി പറഞ്ഞത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എൻ റിക ലെക്സിയിലെ സുരക്ഷാനാവികർ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പിൽ നീണ്ടകര സ്വദേശികളായ സെലസ്റ്റിൻ വാലന്റൈൻ, രാജേഷ് പിങ്കി എന്നിവർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, കടലിൽ ഇന്ത്യയുടെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇറ്റാലിയൻ നാവികർ ലംഘിച്ചതായി അന്താരാഷ്ട്ര കോടതി കണ്ടെത്തി. നാവികർക്ക് എതിരെ ഇന്ത്യ കൈക്കൊണ്ട നടപടിയെ ശരിവെച്ച കോടതി നാവികരെ തടഞ്ഞുവെച്ചതിന് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ അവകാശവാദം തള്ളി.
First published: July 2, 2020, 10:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading