ജനീവ: പൗരത്വ നിയമ ഭേദഗതിയിലും ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങളില്‍ പൊലീസ് നിഷ്ക്രിയത്വം ആണെന്ന റിപ്പോർട്ടുകളിലും ആശങ്ക അറിയിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷൻ മേധാവി മിഷേൽ ബാച്ച്ലെ. നേതാക്കൾ അക്രമങ്ങൾ തടയണമെന്നും അവർ ആവശ്യപ്പെട്ടു.
ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 43-ാമത് സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ജമ്മു കശ്മീരിലെ സ്ഥിതിയെക്കുറിച്ചും അവർ വ്യക്തമാക്കി. ഇന്ത്യൻ പാർലമെന്റ് കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയിൽ വലിയ ആശങ്ക ഉണ്ടെന്നും അവർ പറഞ്ഞു.
also read:
Delhi Violence LIVE: മരണസംഖ്യ 38 ആയി; ദുരിതാശ്വാസ ക്യാംപ് തുറക്കുമെന്ന് ഡൽഹി വഖഫ് ബോർഡ്എല്ലാ സമുദായങ്ങളിൽ നിന്നുമുള്ളവരും സമാധാനപരമായ രീതിയിൽ ഈ നിയമത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ ദീർഘകാല പാരമ്പര്യമായ മതേതരത്വത്തിന് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു- അവർ പറഞ്ഞു.
മുസ്ലീങ്ങൾക്കെതിരായ ആക്രമണങ്ങൾ നേരിടുന്നതിലെ പൊലീസ് നിഷ്ക്രിയത്വത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചെന്നുമുള്ള റിപ്പോർട്ടുകളും എന്നെ ആശങ്കപ്പെടുത്തുന്നു- മിഷേൽ ബാച്ച്ലെ വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കൾ അക്രമങ്ങൾ തടയണമെന്നും മുൻ ചിലിയൻ പ്രസിഡന്റു കൂടിയായ മിഷേൽ പറഞ്ഞു.
ചില രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചതായും മേഖലയിലെ ചില കാര്യങ്ങളിൽ സാധാരണ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നുവെന്നും കശ്മീരിലെ സ്ഥിതിഗതികൾ വ്യക്തമാക്കിക്കൊണ്ട് ബാച്ചലെ പറഞ്ഞു. രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടെ 800 ഓളം പേർ തടങ്കലിലാണെന്നാണ് റിപ്പോർട്ടുകളെന്നും അവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.