ഇന്റർഫേസ് /വാർത്ത /India / ശമ്പള പരിഷ്കരണം നടപ്പാക്കുന്നില്ല; പരാതി അറിയിച്ച് നഴ്സുമാർ; വനിതാ കമ്മീഷൻ പരാതി കേട്ടത് ആശുപത്രി കിടക്കയിൽ

ശമ്പള പരിഷ്കരണം നടപ്പാക്കുന്നില്ല; പരാതി അറിയിച്ച് നഴ്സുമാർ; വനിതാ കമ്മീഷൻ പരാതി കേട്ടത് ആശുപത്രി കിടക്കയിൽ

News18 Malayalam

News18 Malayalam

യു എൻ എ പ്രതിനിധികൾ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ സമീപിച്ചു

  • Share this:

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിനെ തുടർന്നാണ്  യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ  ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ കണ്ടത്.  സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് വളരെ തുശ്ചമായ വേതന വ്യവസ്ഥ മൂലം അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ കമ്മീഷനെ ബോധ്യപ്പെടുത്തി.

നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന്2019 ജൂലൈ 24ന് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടും സംസ്ഥാന സർക്കാർ വിധി നടപ്പിലാക്കാൻ  നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചു യു എൻ എ നവംബർ ഒന്നു മുതൽ ഡൽഹിയിൽ സമരത്തിലാണ്.

Also Read- 'പ്രധാനമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; ഉപദ്രവിക്കരുത്'; ക്ഷമ ചോദിച്ച് ടിനി ടോം

ബലാത്സംഗക്കേസിലെ പ്രതികൾക്ക്‌ ആറുമാസത്തിനകം വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട്‌  നിരാഹാര സത്യാഗ്രഹം നടത്തി വന്നിരുന്ന സ്വാതി മലിവാളിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പൊ ലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

LNJP ആശുപത്രിയിലെത്തി തന്നെ സന്ദർശിച്ച യു എൻ എ നേതൃത്വത്തിന് വനിതാ കമ്മീഷൻ അധ്യക്ഷ എല്ലാവിധ പിന്തുണയും അറിയിച്ചു. യു എൻ എ സംസ്ഥാന ഉപാധ്യക്ഷ  ഭുവനേശ്വരി താക്കൂറിന്റെ നേതൃത്വത്തിൽ വിവേകി കപൂർ, കൃഷ്ണ , കുസും , ശർമിള എന്നിവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടത്.

200 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്സുമാരുടെ ശമ്പളം നല്‍കണം. കിടക്കകൾ അമ്പതില്‍ കുറവാണെങ്കില്‍ മിനിമം വേതനം 20,000 രൂപ ആയിരക്കണം എന്നിങ്ങനെയാണ് സുപ്രീം കോടതി വിധി. \

First published:

Tags: Delhi, State woman commission, UNA, United Nurses Association (UNA)