ബംഗളൂരു: പണമില്ലാത്തത് മൂലം മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് ജീവനൊടുക്കിയത്. സാരി ഉപയോഗിച്ച് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കര്‍ഷകനായ ശ്രീകാന്താണ് തേജസ്വിനിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരന് ധനുഷും. കന്നുകാലി വളര്‍ത്തല്‍ തുടങ്ങാന്‍ ശ്രീകാന്ത് ലോണ്‍ എടുത്തതും ബിസിനസ് തകര്‍ന്നതോടെ ഇത് വീട്ടാന്‍ കഴിയാതിരുന്നതും ഇവരെ കടക്കെണിയിലാക്കി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ വന്നത് ഏറെ നിരാശയിലാക്കിയെന്ന് പൊലീസ് പറയുന്നു.
കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. മൈസൂരിലുള്ള താന്‍ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് സാമ്പത്തിക കാര്യങ്ങള്‍ വിശദീകരിച്ച് ശ്രീകാന്ത് പറഞ്ഞത്. ഇതില്‍ ദുഖിതയായാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന് അജയ്കുമാര്‍ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Found Dead | കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
കണ്ണൂരിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ കാണാതായ പുന്നാട് സ്വദേശിനി ജഹാന ഷെറിന്റെ മൃതദേഹം ഇരിട്ടി കോളിക്കടവ് പുഴയിൽ നിന്നുമാണ് കണ്ടെത്തിയത്. ജഹാനയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
19 കാരിയായ ജഹാന വീട്പ്പാട് എൻഎൻഡിപി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.