Lockdown | ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെടാനായില്ല; പ്ലസ് ടൂ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ തന്നെയാണെന്നും ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

News18 Malayalam | news18-malayalam
Updated: August 3, 2020, 11:37 AM IST
Lockdown | ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെടാനായില്ല; പ്ലസ് ടൂ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
  • Share this:
ഹൈദരാബാദ്: ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെടാനാകാതെ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സെക്കന്താരാബാദിലെ ബൊവെൻപള്ളിയിലാണ് സംഭവം. ഗവൺമെന്റ് ജൂനിയർ കോളേജിലെ ദേവ യശ്വന്ത (18)എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ദേവ മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബൊവെൻപള്ളിയിലെ വീട്ടിലാണ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ തന്നെയാണെന്നും ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

TRENDING:രണ്ടു ദിവസത്തിനകം കേരളത്തിൽ കനത്ത മഴ; കഴിഞ്ഞ രണ്ടു വര്‍ഷം കൃത്യമായി പ്രവചിച്ച തമിഴ്നാട് വെതർമാൻ പറയുന്നു[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക[NEWS]Sushant Singh Rajput | മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളിൽ സെർച്ച് ചെയ്ത മൂന്ന് കാര്യങ്ങൾ[PHOTO]
വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിൽ മകനെ കണ്ടെത്തിയ രക്ഷിതാക്കൾ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.

സംശയാസ്പദമായ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. ഇവരിൽ ബഹുഭൂരിപക്ഷം പേരും 40 വയസ്സിന് താഴെയുള്ളവരാണ്. മാനസിക പ്രശ്നമുള്ളവരിൽ ഈ സമയത്ത് ആത്മഹത്യാ പ്രവണ കൂടുമെന്ന് മനശാസ്ത്രജ്ഞരും പറയുന്നു. വിഷാദരോഗം, ആകുലത പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ സമയത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും വിദഗ്ധർ പറയുന്നു.
Published by: Naseeba TC
First published: August 3, 2020, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading