• HOME
  • »
  • NEWS
  • »
  • india
  • »
  • ജോലി കാരണം വധുവിനെ കിട്ടുന്നില്ല; വിഷാദത്തിലായ പൊലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു

ജോലി കാരണം വധുവിനെ കിട്ടുന്നില്ല; വിഷാദത്തിലായ പൊലീസ് ഉദ്യോഗസ്ഥൻ രാജിവെച്ചു

ജോലിയിലെ പരിമിതമായ വളർച്ചയും എന്നാൽ നീണ്ട ജോലിസമയവും പ്രത്യേകിച്ച് മറ്റ് നേട്ടങ്ങളൊന്നും ഇല്ലാത്തതുമാണ് ആലോചന നിരസിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്.

  • News18
  • Last Updated :
  • Share this:
    കഴിഞ്ഞ ഒരു വർഷമായി ഹൈദരാബാദിലെ ചാർമിനാർ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന 29കാരനായ സിദ്ധാന്തി പ്രതാപ് വിവാഹിതനാകാൻ ശ്രമിക്കുകയാണ്. പക്ഷേ, കോൺസ്റ്റബിൾ ആയതിനാൽ അദ്ദേഹത്തിന്‍റെ ആലോചനകൾ പെൺകുട്ടികൾ നിരസിക്കുകയാണ്. തുടർച്ചയായുള്ള തിരസ്കാരത്തിൽ മനംനൊന്ത പൊലീസ് കോൺസ്റ്റബിൾ ഒടുവിൽ ആ കടുത്ത തീരുമാനത്തിൽ എത്തിച്ചേർന്നു, ജോലിയിൽ നിന്ന് രാജിവെക്കുക. ഹൈദരാബാദ് പൊലീസ് കമ്മീഷണർക്ക് സിദ്ദാന്തി പ്രതാപ് അയച്ച രാജിക്കത്താണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

    എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രതാപ് 2014ലാണ് സർവീസിൽ ചേർന്നത്. പെൺകുട്ടികൾ തന്‍റെ ആലോചനകൾ തുടർച്ചയായി തിരസ്കരിക്കുന്നതിൽ താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. കോൺസ്റ്റബിൾ ആയിരിക്കുന്നതിനാൽ പെൺകുട്ടികൾക്ക് വിവാഹത്തിന് താത്പര്യമില്ല. ജോലിയിലെ പരിമിതമായ വളർച്ചയും എന്നാൽ നീണ്ട ജോലിസമയവും പ്രത്യേകിച്ച് മറ്റ് നേട്ടങ്ങളൊന്നും ഇല്ലാത്തതുമാണ് ആലോചന നിരസിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്.

    'I' ഇല്ല, വേണ്ടാത്തിടത്ത് 'T': കഴിഞ്ഞ മാസം പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിൽ അക്ഷരത്തെറ്റുകളുടെ പൊടിപൂരം

    “ഞാൻ ഒരു കോൺസ്റ്റബിൾ ആയതിനാൽ വിവാഹാലോചനകളിൽ ഒന്ന് നിരസിക്കപ്പെട്ടു. പെൺകുട്ടി എന്തിനാണ് നിരസിച്ചതെന്ന് പിന്നീട് ഞാൻ എന്‍റെ ബന്ധുക്കളോട് ചോദിച്ചു, അപ്പോൾ അവർ കോൺസ്റ്റബിൾമാർ 24 മണിക്കൂർ ജോലിചെയ്യുമെന്ന് പറഞ്ഞു, ” - പ്രതാപ് കത്തിൽ വ്യക്തമാക്കി. അതേസമയം, കോൺസ്റ്റബിൾ ജോലിയിൽ യാതൊരു വളർച്ചയുമില്ലെന്നും പറയുന്നു. ഇതിനാലെല്ലാം താൻ ജോലിയിൽ കടുത്ത അസ്വസ്ഥനാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

    “35-40 വർഷം ജോലിയിൽ സ്ഥാനക്കയറ്റം കൂടാതെ സേവനമനുഷ്ഠിച്ച് കോൺസ്റ്റബിൾമാരായി വിരമിച്ച മുതിർന്ന കോൺസ്റ്റബിൾമാരെ ഞാൻ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മറ്റ് വകുപ്പുകളിൽ, എസ്‌ഐയിലും അതിനു മുകളിലുള്ള റാങ്കിലും ഉദ്യോഗസ്ഥർക്ക് പ്രമോഷനും വാഹനം, പെട്രോൾ പോലുള്ള ആനുകൂല്യങ്ങളും നൽകുന്നു, പക്ഷേ കോൺസ്റ്റബിൾമാർക്ക് സ്ഥാനക്കയറ്റമോ മറ്റ് അലവൻസുകളോ ഇല്ല." - പൊലീസ് കോൺസ്റ്റബിൾമാരുടെ ജോലി സാഹചര്യങ്ങളെക്കുറിച്ച് പ്രസക്തമായ ചില കാര്യങ്ങളും അദ്ദേഹം രാജിക്കത്തിൽ ഉന്നയിച്ചു.

    കഴിഞ്ഞ ഒരു വർഷമായി താൻ വിവാഹിതനാകാൻ ശ്രമിക്കുകയാണെന്ന് പ്രതാപ് ഒരു ദേശീയമാധ്യമത്തിനോട് സംസാരിക്കവെ പറഞ്ഞു. രണ്ടു പെൺകുട്ടികളുടെ ആലോചനകൾ വന്നെങ്കിലും താൻ ഒരു കോൺസ്റ്റബിൾ ആയതിനാൽ അവർ അത് നിരസിച്ചു. അതുകൊണ്ടാണ് ജോലി രാജിവെക്കാൻ തീരുമാനിച്ചതെന്നും പ്രതാപ് പറഞ്ഞു. എന്നാൽ, മാതാപിതാക്കൾ തനിക്കെതിരാണെന്നും ജോലിയിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും പ്രതാപ് പറഞ്ഞു. ഗ്രാമീണമേഖലകളിലും നിന്നും മറ്റും എനിക്ക് വധുവിനെ ലഭിക്കും. എന്നാൽ, എനിക്ക് നഗരത്തിൽ നിന്നുള്ള വിദ്യാഭ്യാസമുള്ള വധുവിനെ തന്നെ വേണം. പ്രതാപ് നയം വ്യക്തമാക്കി.

    അതേസമയം, തീരുമാനം പുനഃപരിശോധിക്കാനായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പ്രതാപിന് കൗൺസിലിംഗ് നൽകണമെന്ന് വകുപ്പിന് നിർദേശം നൽകി. നേരത്തെ സേവനം ഉപേക്ഷിക്കുന്നതിൽ ഉറച്ചുനിന്നെങ്കിലും കൗൺസിലിംഗ് നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഇതുവരെ മനസ് തുറന്നിട്ടില്ലെന്ന് പ്രതാപ് പറഞ്ഞു.

    First published: