നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Topper Turns Labourer | ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല; ഇന്റര്‍മീഡിയറ്റ് മൂന്നാം റാങ്കുകാരി ദിവസക്കൂലിക്കാരിയായി

  Topper Turns Labourer | ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല; ഇന്റര്‍മീഡിയറ്റ് മൂന്നാം റാങ്കുകാരി ദിവസക്കൂലിക്കാരിയായി

  ഇന്റര്‍മീഡിയറ്റ് രണ്ടാം വര്‍ഷത്തില്‍ 80% മാര്‍ക്ക് നേടി മൂന്നാം റാങ്ക് സ്വന്തമാക്കിയ ഈ പെണ്‍കുട്ടി ഇപ്പോള്‍ ദിവസക്കൂലിയ്ക്കായി ജോലി ചെയ്യുകയാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഏതാനും ആഴ്ചകള്‍ മുമ്പുവരെ ഈ 17 വയസ്സുകാരി പഠന വിജയത്തിന്റെ ഒരു തികഞ്ഞ മാതൃകയിരുന്നു. പല പ്രതിബന്ധങ്ങളെയും മറികടന്ന് ഇന്റര്‍മീഡിയറ്റ് രണ്ടാം വര്‍ഷത്തില്‍ 80% മാര്‍ക്ക് നേടി മൂന്നാം റാങ്ക് സ്വന്തമാക്കുകയും ചെയ്ത ഈ പെണ്‍കുട്ടി ഇപ്പോള്‍ ദിവസക്കൂലിയ്ക്കായി ജോലി ചെയ്യുകയാണ്. ജൂനിയര്‍ കോളേജ് മാഗസിന്റെ കവറില്‍ ഇടംപിടിച്ച മൂന്നാം റാങ്ക് ഹോൾഡറിൽ നിന്ന് ഡ്രൈ ഫ്രൂട്ട്സ് പാക്കിംഗ് കമ്പനിയിലെ ദിവസക്കൂലിക്കാരിയിലേക്ക് - വെറും രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് തിരുപത്തമ്മയുടെ ജീവിതം മാറിമറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധി കാരണം ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആ പെണ്‍കുട്ടിയുടെ സ്വപ്‌നം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.

   ''8,000 രൂപ ഫീസ് അടയ്ക്കാത്തതിനാൽ കോളേജ് എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ വിസമ്മതിക്കുന്നു. ഇതുവരെ 14,000 രൂപ അടച്ചു. ലോക്ക്ഡൗണും ജോലിയില്ലായ്മയും അസുഖവും കാരണം ഭക്ഷണത്തിനുള്ള പണം പോലും എന്റെ കുടുംബത്തിന് സമ്പാദിക്കാന്‍ കഴിയുന്നില്ല'', ജവഹര്‍ നഗര്‍ ഡംപ് യാര്‍ഡിന് സമീപമുള്ള ഗിരി പ്രസാദ് നഗറിൽ കഴിയുന്ന തിരുപത്തമ്മ പറയുന്നു.

   ഫീസ് കുടിശ്ശിക തീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ തിരുപത്തമ്മയ്ക്ക് ട്രാന്‍സ്ഫര്‍, ബോണഫൈഡ് സര്‍ട്ടിഫിക്കറ്റുകളും പത്താം ക്ലാസ് മാര്‍ക്ക് മെമ്മോയും നല്‍കാന്‍ നഗരം എന്ന പ്രദേശത്തുള്ള സ്വകാര്യ ജൂനിയര്‍ കോളേജ് വിസമ്മതിക്കുകയായിരുന്നു. തിരുപത്തമ്മയുടെ അച്ഛനും 21 വയസ്സുള്ള സഹോദരനും സാധാരണ കൂലിപ്പണിക്കാരാണ്. ലോക്ക്ഡൗണ്‍ കാലത്ത് മറ്റ് പല പാവപ്പെട്ട തൊഴിലാളികളെയും പോലെ അവര്‍ക്കും ജോലിയില്ലായിരുന്നു. രണ്ടുപേരും ഇപ്പോള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നതിനാല്‍ ദിവസവും ജോലി ചെയ്യാന്‍ കഴിയുന്നുമില്ല.

   ഇവരുടെ വരുമാനം കൊണ്ട് പെണ്‍കുട്ടിയ്ക്ക് ഇന്റര്‍മീഡിയറ്റ് പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ പെണ്‍കുട്ടിയും അമ്മയും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ''ഇപ്പോള്‍, ഞാനും എന്റെ അമ്മയും ജോലി ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടാകില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്റെ സഹോദരന് അസുഖമൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ അവന്‍ രണ്ട് മാസം കൊണ്ട് 8,000 രൂപ സമ്പാദിച്ച് എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിത്തരുമായിരുന്നു'', തിരുപത്തമ്മ പറയുന്നു.

   ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യു (CRY - Child Rights and You) നടത്തിയ ഒരു പഠനം കാണിക്കുന്നത്, ഒക്ടോബര്‍ വരെ ഏകദേശം 30 വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന സ്വകാര്യ കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാൽപഠനം പാതിവഴിക്കിട്ടു എന്നാണ്.

   ''വരുമാനവും സമ്പാദിക്കാനുള്ള അവസരങ്ങളും കുറഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫീസ് അടയ്ക്കാന്‍ കഴിയാതിരിക്കുന്ന സ്ഥിതി വ്യവസ്ഥാപിതമായ ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. സമീപത്ത് ഒരു ജൂനിയര്‍ കോളേജ് ഉണ്ടായിരുന്നെങ്കില്‍, തിരുപത്തമ്മയ്ക്ക് ഒരിക്കലും ഒരു സ്വകാര്യ ജൂനിയർ കോളേജില്‍ പോയി ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു,'' ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യുവിന്റെ പ്രധാന പ്രവർത്തക ഹിമ ബിന്ദു പറഞ്ഞു. "തിരുപത്തമ്മയുടെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ ലഭിച്ചില്ലെങ്കില്‍ അവള്‍ക്ക് നഷ്ടമാകുന്നത് ബിഎസ്സി നഴ്സിംഗ് ബിരുദമാണ്. അതോടെ അവളുടെ ഒരു വര്‍ഷം നഷ്ടപ്പെടും. എന്നെന്നേക്കുമായി ദിവസക്കൂലിക്ക് ജോലി ചെയ്യേണ്ട അവസ്ഥ ഉണ്ടായേക്കും", അവര്‍ കൂട്ടിച്ചേര്‍ത്തു.
   Published by:Sarath Mohanan
   First published:
   )}