കടബാധ്യത: യുപിയിൽ രണ്ട് കർഷകർ ജീവനൊടുക്കി

കനത്ത മഴയിൽ കൃഷി നശിച്ചതോടെ വായ്പ തിരികെ അടയ്ക്കാൻ കഴിയാതെ ആയി

news18
Updated: October 8, 2019, 3:12 PM IST
കടബാധ്യത: യുപിയിൽ രണ്ട് കർഷകർ ജീവനൊടുക്കി
suicide
  • News18
  • Last Updated: October 8, 2019, 3:12 PM IST IST
  • Share this:
ലക്നൗ: ഉത്തർപ്രദേശിൽ രണ്ടിടങ്ങളിലായി കർഷക ആത്മഹത്യകൾ. വായ്പയെടുത്തത് തിരികെയടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. മഹോബ സ്വദേശി ശങ്കര്‍ കുഷാവ (44) ഹമിപുർ സ്വദേശി രാം ഖേല്‍വാൻ (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

Also Read-അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണം: സംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി തരൂർ

30000 രൂപയാണ് ശങ്കർ ബാങ്ക് വായ്പായി എടുത്തിരുന്നത്. കനത്ത മഴയിൽ കൃഷി നശിച്ചതോടെ ഇത് തിരികെ അടയ്ക്കാൻ കഴിയാതെ ആയി. ഇതിൽ മനം നൊന്താണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. വായ്പാ ബാധ്യത ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് സഹോദരൻ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ട് വന്നശേഷം മരണപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ഒരു തുക നഷ്ടപപരിഹാരം ആയി നൽകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

വിള നശിച്ചതിനെ തുടർന്നാണ് ഹമിപൂർ സ്വദേശിയായ രാം ഖേല്‍വാനും ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ വായ്പാ ബാധ്യതയായിരുന്നു ഇയാൾക്കുണ്ടായിരുന്നതെന്ന് മകൻ പറയുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

First published: October 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading