• HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 | 'കൊറോണ വധ'ത്തിന് തയ്യാറെടുത്ത് മധ്യപ്രദേശ്; ജൂലൈ ഒന്നുമുതൽ നടപടികൾ ആരംഭിക്കും

COVID 19 | 'കൊറോണ വധ'ത്തിന് തയ്യാറെടുത്ത് മധ്യപ്രദേശ്; ജൂലൈ ഒന്നുമുതൽ നടപടികൾ ആരംഭിക്കും

ശനിയാഴ്ച വരെ മധ്യപ്രദേശിൽ 12,965 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 550 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ലഖ്നൗ: 'കൊറോണയെ കൊല്ലുക' പ്രചരണവുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്ത് കൊറോണ പടരുന്ന പശ്ചാത്തലത്തിലാണ് ജൂലൈ ഒന്നുമുതൽ ഇത്തരമൊരു പ്രചരണത്തിന് മധ്യപ്രദേശ് സർക്കാർ തയ്യാറെടുക്കുന്നത്. പ്രചരണത്തിന്റെ ഭാഗമായി വീടുകൾ തോറും സർവേ നടത്തും. മറ്റ് അസുഖങ്ങളുമായി വീടുകളിൽ കഴിയുന്നവർക്കും പരിശോധന നടത്തും.

    ശനിയാഴ്ച കോവിഡ് - 19 അവലോകന യോഗത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചതാണ് ഇക്കാര്യം. 15 ദിവസത്തെ പ്രചാരണ വേളയിൽ 2.5 ലക്ഷം ടെസ്റ്റുകൾ നടത്തുമെന്നും പ്രതിദിനം 15,000 മുതൽ 20,000 വരെ സാമ്പിളുകൾ ശേഖരിക്കുമെന്നും ചൗഹാൻ പറഞ്ഞു.

    You may also like:കോവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍; കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി‍ [NEWS]ഉറവിടം കണ്ടെത്താനായില്ല; തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപളളി സുരേന്ദ്രൻ [NEWS] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]

    പരിശോധന പത്തുലക്ഷം ആളുകൾക്ക് 4000 എന്നത് പത്തുലക്ഷം ആളുകൾക്ക് 8000 എന്ന രീതിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക് 76.9 ശതമാനം ആണെന്നും ദേശീയതലത്തിൽ അത് 58.1 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    സംസ്ഥാനത്ത് കോവിഡ് ബാധ നിരക്ക് 1.44 ശതമാനമാണ്. ദേശീയതലത്തിൽ 3.69 ശതമാനമാണ്.

    ശനിയാഴ്ച വരെ മധ്യപ്രദേശിൽ 12,965 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 550 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
    First published: