ഭോപ്പാൽ: ഓൺലൈനിൽ മദ്യം വിൽപനയ്ക്ക് വെച്ച് മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് സർക്കാരിന്‍റെ 2020-21 പുതിയ എക്സൈസ് നയം അനുസരിച്ചാണ് മദ്യം ഓൺലൈനിൽ വിൽപനയ്ക്ക് വെക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. റവന്യൂ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 2, 544 മദ്യ ഷോപ്പുകളും 1,061 വിദേശ മദ്യഷോപ്പുകളും ഓൺലൈനിൽ വിൽപന നടത്തുക.
സംസ്ഥാനത്തെ 52 ജില്ലകളിലായി 2544 ഇന്ത്യൻമദ്യം ലഭിക്കുന്ന കടകളും 1061 ഇന്ത്യൻ നിർമിത വിദേശമദ്യം ലഭിക്കുന്ന കടകളും സംസ്ഥാനത്തുണ്ട്. അതേസമയം, പുതിയ മദ്യനയത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്തിന്‍റെ വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ മദ്യനയം.
'തണ്ണിമത്തനി'ൽ ഒരുമിച്ച് മോദിയും ട്രംപും; പശ്ചാത്തലമായി താജ് മഹലും
ഒരു കാറ്റഗറിയിൽ മാത്രമായിരിക്കും 12 മുൻസിപ്പിൽ കോർപ്പറേഷനുകൾക്ക് ഷോപ്പുകൾ ഉണ്ടാകുക. അതേസമയം, സംസ്ഥാന സർക്കാരിന്‍റെ പുതിയ നടപടി സംസ്ഥാനത്ത് മദ്യമാഫിയ വളരാൻ കാരണമാകുമെന്ന് ബി ജെ പി ആരോപിച്ചു. ചെറുകിട വ്യാപാരികൾക്കും ഓപ്പറേറ്റർമാർക്കും ഇത് കനത്ത നഷ്ടമുണ്ടാകാൻ കാരണമാകുമെന്നും ആരോപണമുണ്ട്.
പുതിയ എക്സൈസ് നയം അനുസരിച്ച്, ഇറക്കുമതി ചെയ്ത മദ്യം ഓൺലൈനിൽ ലഭിക്കും. ഇറക്കുമതി ചെയ്യുന്ന ഓരോ കുപ്പിയിലും ഒരു ബാർകോഡ് ഉണ്ടായിരിക്കും. ആ ബാർകോഡിലൂടെ മദ്യത്തിന്‍റെ വിശദാംശങ്ങൾ അറിയാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chambal Madhya Pradesh Lok Sabha Elections 2019, Excise department, Kerala Excise, Liquor, Liquor bottles, Liquor shops, Madhya Pradesh, Subsidy on Liquor for Poor