HOME » NEWS » India » UNDER MY LEADERSHIP AIADMK WOULD HAVE FORMED GOVT IN TN AGAIN SAYS VK SASIKALA UPDATE

തന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കില്‍ തമിഴ്നാട്ടിൽ AIADMK വീണ്ടും സർക്കാർ രൂപീകരിക്കുമായിരുന്നു; വി.കെ.ശശികല

"എഐഎഡിഎംകെ എന്‍റെ നേതൃത്വത്തിൽ ഐക്യത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ, അധികാരം വീണ്ടെടുക്കുകയും സംസ്ഥാനത്ത് വീണ്ടും സർക്കാർ രൂപീകരിക്കുകയും ചെയ്യുമായിരുന്നു'

News18 Malayalam | news18-malayalam
Updated: June 26, 2021, 8:35 AM IST
തന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കില്‍ തമിഴ്നാട്ടിൽ AIADMK വീണ്ടും സർക്കാർ രൂപീകരിക്കുമായിരുന്നു; വി.കെ.ശശികല
"എഐഎഡിഎംകെ എന്‍റെ നേതൃത്വത്തിൽ ഐക്യത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ, അധികാരം വീണ്ടെടുക്കുകയും സംസ്ഥാനത്ത് വീണ്ടും സർക്കാർ രൂപീകരിക്കുകയും ചെയ്യുമായിരുന്നു'
  • Share this:
ചെന്നൈ: തന്‍റെ നേത‍ൃത്വത്തിൽ ഐക്യത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ അധികാരം നിലനിർത്തുമായിരുന്നുവെന്ന് വി.കെ.ശശികല. പുതിയതായി പുറത്തു വന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ശശികലയുടെ പരാമര്‍ശങ്ങൾ. പാർട്ടിയിൽ തന്നെ പിന്തുണയ്ക്കുന്ന അംഗങ്ങളുമായി ശശികല നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇതിനു മുമ്പും പുറത്തു വന്നിട്ടുണ്ട്.

"എഐഎഡിഎംകെ എന്‍റെ നേതൃത്വത്തിൽ ഐക്യത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ, അധികാരം വീണ്ടെടുക്കുകയും സംസ്ഥാനത്ത് വീണ്ടും സർക്കാർ രൂപീകരിക്കുകയും ചെയ്യുമായിരുന്നു' എന്നാണ് ഏറ്റവും ഒടുവിലെ ശബ്ദസന്ദേശത്തിൽ ശശികല പറയുന്നത്. എഐഎഡികെയ്ക്കുള്ളിൽ ശശികലയെ പിന്തുണയ്ക്കുന്ന നിരവധി ആളുകൾ ഇപ്പോഴും ഉണ്ടെന്നാണ് പലപ്പോഴായി പുറത്തുവരുന്ന ഈ ശബ്ദസന്ദേശങ്ങൾ നൽകുന്ന സൂചന. നേരത്തെ പാർട്ടി പുനഃപ്രവേശം സംബന്ധിച്ച് ശശികല നടത്തിയ സംഭാഷണവും ലീക്കായിരുന്നു.

Also Read-ശശികല; ജയലളിതയുടെ അടുത്ത അനുയായി, മുഖ്യമന്ത്രിയാകാൻ കൊതിച്ച 'ചിന്നമ്മ'യെക്കുറിച്ചറിയാം

“അമ്മ (ജയലളിത) അവിടെ ഉണ്ടായിരുന്നപ്പോൾ, നമ്മുടെ പാർട്ടിക്ക് ഇന്ത്യയിലെ മൂന്നാമത്തെ വലിയ പാർട്ടിയുടെ പദവി ലഭിച്ചിരുന്നു. എന്നാൽ ഇന്ന് നമ്മുടെ എംപിമാരെ നഷ്ടപ്പെട്ടു. എ.ഐ.എ.ഡി.എം.കെയും എ.എം.എം.കെയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലാതെ ഐക്യം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും നമ്മൾ സർക്കാർ രൂപീകരിക്കുമായിരുന്നു'എന്നായിരുന്നു പറഞ്ഞത്.

അതേസമയം ശശികലയുമായി ബന്ധം പുലർത്തിയിരുന്ന അംഗങ്ങള്‍ക്കെതിരെ എഐഎഡിഎംകെ നടപടിയെടുത്തിട്ടുണ്ട്. പാർട്ടി പുറത്താക്കിയ മുൻ അധ്യക്ഷയുമായി സംസാരിച്ച അ‍ഞ്ച് അംഗങ്ങളെ സസ്പെൻഡ് ചെയ്തുവെന്നാണ് പാർട്ടിയുടെ കോ-കോർഡിനേറ്ററും പ്രതിപക്ഷ നേതാവുമായ എടപ്പടി പളനിസാമിയും കോർഡിനേറ്ററും പ്രതിപക്ഷ ഡെപ്യൂട്ടി ലീഡറുമായ ഒ പന്നീർസെൽവവും സംയുക്തമായി അറിയിച്ചത്. പാർട്ടിയുടെ ലക്ഷ്യത്തിനും നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇവർ നടത്തിയത് എന്നാരോപിച്ചാണ് നടപടി.

Also Read-വി.കെ.ശശികല തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നുവെന്ന സൂചനകൾ നൽകുന്ന ശബ്ദ സന്ദേശം പുറത്ത്

ജയലളിതയുടെ ഏറ്റവും അടുത്ത അനുയായികളിലൊരാളായ ശശികല, അവരുടെ മരണശേഷം എഐഎഡിഎംകെയുടെ തലപ്പത്തെത്തിയിരുന്നു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ടതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കി. 2016 ൽ ജയലളിതയുടെ മരണശേഷമാണ് തമിഴ്നാട്ടുകാരുടെ 'അമ്മ'യായ ജയലളിതയുടെ സ്ഥാനത്തേക്ക് 'ചിന്നമ്മ'യായി ശശികലയുടെ രംഗപ്രവേശം. എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐകകണ്ട്ഠേനെ അവർ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരിയിൽ AIADMK ലെജിസ്ലേച്ചർ പാർട്ടി നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.

മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിന്‍റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഇതിനിടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായി. കുറ്റക്കാരെന്ന് തെളിഞ്ഞതോടെ ശശികല ഉൾപ്പെടെയുള്ളവര്‍ക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ബംഗളൂരിവിലെ ജയിലിലേക്കാണിവരെ അയച്ചത്. ഇതിന് പിന്നാലെയാണ് ശശികല പാർട്ടിക്ക് പുറത്തായത്. നാല് വർഷത്തെ ജയില്‍ ശിക്ഷ പൂർത്തിയാക്കി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മടങ്ങിയെത്തിയ ശശികല, താൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവും നടത്തി. ഈ തീരുമാനത്തിന് മാറ്റം വന്നുവെന്നാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന.
Published by: Asha Sulfiker
First published: June 26, 2021, 8:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories