രണ്ടു മാസത്തെ ചികിത്സയ്ക്ക് ശേഷം ഉന്നാവ് പെൺകുട്ടിയെ AIIMSൽ നിന്ന് ഡിസ്ചാർജ് ചെയ്തു

ഡിസ്ചാർജ് ആയെങ്കിലും പെൺകുട്ടി കുടുംബത്തോടൊപ്പം ഡൽഹിയിൽ ആയിരിക്കും താമസിക്കുക.

news18
Updated: September 25, 2019, 3:19 PM IST
രണ്ടു മാസത്തെ ചികിത്സയ്ക്ക് ശേഷം ഉന്നാവ് പെൺകുട്ടിയെ AIIMSൽ നിന്ന് ഡിസ്ചാർജ് ചെയ്തു
ഉന്നാവ് അപകടത്തിന്‍റെ ചിത്രം
  • News18
  • Last Updated: September 25, 2019, 3:19 PM IST
  • Share this:
ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ഉന്നാവ് പെൺകുട്ടിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ജൂലൈ 28ന് ആയിരുന്നു പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തുടർന്ന്, ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പെൺകുട്ടിയും പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സി ആർ പി എഫ് സംരക്ഷണയിൽ ആയിരുന്നു.

ഡിസ്ചാർജ് ആയെങ്കിലും പെൺകുട്ടി കുടുംബത്തോടൊപ്പം ഡൽഹിയിൽ ആയിരിക്കും താമസിക്കുക.  ഉത്തര്‍ പ്രദേശിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടിയും കുടുംബവും വിചാരണ കോടതിയെ അറിയിച്ചു. കുടുംബത്തിന് ഡല്‍ഹിയില്‍ താമസസൌകര്യം ഒരുക്കാൻ വിചാരണ കോടതി നിർദേശം നല്കി.

രാത്രിയാത്രാ നിരോധനം; വയനാട്ടിൽ ഓക്ടോബർ അ‍ഞ്ചിന് UDF ഹർത്താൽ

ബി ജെ പിയിൽ നിന്ന് പുറത്താക്കപ്പെട്ട എം എൽ എ കുൽദീപ് സിംഗ് സെൻഗാർ 2017ൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തിരുന്നു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. സെൻഗാറിനെയും ശശി സിംഗിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

അതേസമയം, ഉന്നാവ് പീഡന കേസ് പെൺകുട്ടിക്ക് നേരെയുണ്ടായ വാഹനാപകടം അന്വേഷിക്കാൻ സിബിഐക്ക് സുപ്രീംകോടതി
15 ദിവസം കൂടി അനുവദിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ മൊഴിയെടുപ്പ് ഉൾപ്പെടെ വൈകിയത് ചൂണ്ടിക്കാട്ടിയാണ് സിബിഐ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടത്.

First published: September 25, 2019, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading