ബംഗളൂരുവിലെ മാഡിവാളയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് ഇയാളെ കൊണ്ടുപോയി.
രവി പൂജാരി
Last Updated :
Share this:
ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയെ തിങ്കളാഴ്ച രാവിലെ ബംഗളൂരുവിൽ എത്തിച്ചു. കർണാടകയിൽ നിന്നുള്ള പൊലീസ് സംഘവും റോ ഉദ്യോഗസ്ഥരും ചേർന്ന് സെനഗലിൽ നിന്നാണ് ഇയാളെ എത്തിച്ചത്.
അമർ കുമാർ പാണ്ഡെയുടെ നേതൃത്വത്തിൽ ബെംഗളൂരു പൊലീസും മംഗളൂരു പൊലീസും ചേർന്നാണ് ഇയാളെ എത്തിച്ചത്.
ബംഗളൂരുവിലെ മാഡിവാളയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് ഇയാളെ കൊണ്ടുപോയി. ഇന്ന് കോടതിയിൽ ഹാജരാക്കും. 40 ഓളം കൊലപാതക കേസുകൾ, കൊള്ളയടിക്കൽ കേസുകൾ എന്നിവ ഇയാൾക്കെതിരെ ഉണ്ട്.
കർണാടകയിൽ മാത്രം 166 കേസുകളാണ് രവി പൂജാരിക്കെതിരെ ഉള്ളത്. കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലർ ആക്രമിച്ച കേസിൽ രവി പൂജാരി മുഖ്യപ്രതിയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കൊച്ചിയിലും കൊണ്ടുവരും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.