ഇൻഡോർ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിരവധി ജീവിതങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. നിരവധി പേർക്ക് ജോലി നഷ്ടമായി. ഇൻഡോറിൽ 23 വയസുള്ള യുവാവ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കൊറോണ ലോക്ക്ഡൗണിനിടയിൽ ഇയാൾക്ക് ജോലി നഷ്ടമായി. കഴിഞ്ഞദിവസം ഇയാളെ മോഷണശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, അറസ്റ്റ് ചെയ്ത പൊലീസ് ദയയില്ലാത്തവരായിരുന്നില്ല. തന്റെ കുടുംബത്തിന്റെ ദരിദ്രാവസ്ഥ യുവാവ് പൊലീസുമായി പങ്കുവെച്ചു. സങ്കടം കേട്ട പൊലീസ് വെറുതെയിരുന്നില്ല. കുടുംബത്തിന് ആവശ്യമായ റേഷൻ എത്തിച്ചു നൽകി.
You may also like: വൻ സ്ഫോടനം നടത്താന്‍ ശ്രമം; ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന [NEWS]കേരളത്തിൽ ഡാമുകൾ നേരത്തെ തുറക്കും [NEWS]തമിഴർക്ക് വേണ്ടത് വികസനം, തീവ്രവാദം അനുവദിക്കില്ല; ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്സെ [NEWS]ചൊവ്വാഴ്ച വൈകുന്നേരം കോളനിയിലെ ഒറ്റപ്പെട്ട വീട്ടിലേക്ക് ഇയാൾ ഓടി കയറിയതായി വിവരം ലഭിക്കുകയായിരുന്നെന്ന് ഏറോഡ്രം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കൽപന ചൗഹാൻ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വീട് അകത്തു നിന്ന് ലോക്ക് ചെയ്തിരുന്നു. തുടർന്ന്, വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിൽ ആയിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന രോഹിതിനെ കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി വീട്ടിലെ ദരിദ്രാവസ്ഥ പറഞ്ഞത്. ലോക്ക്ഡൗണിന് മുമ്പ് നഗരത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നെന്നും ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായെന്നും ഇയാൾ അറിയിച്ചു. വീട്ടിലെ സാമ്പത്തികസ്ഥിതി മോശമാണെന്നും ഭക്ഷണത്തിനുള്ള വക തേടിയാണ് മോഷ്ടിക്കാൻ ഇറങ്ങിയതെന്നും ഇയാൾ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പറഞ്ഞത് ശരിയാണെന്ന് മനസിലാക്കുകയും യുവാവിന്റെ കുടുംബത്തിന് റേഷൻ എത്തിച്ചു നൽകുകയും ചെയ്തു.
പക്ഷേ, മോഷണം ക്രിമിനൽ കുറ്റമായതിനാൽ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് വ്യക്തമാക്കി. ഐപിസി സെക്ഷൻ 380 (മോഷണം), 454 (വീട്ടിൽ അതിക്രമിച്ചു കടക്കൽ), 511 (ജീവപര്യന്തം തടവോ മറ്റ് തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്യാനുള്ള ശ്രമം) എന്നിവയാണ് രോഹിതിന് മേൽ ചുമത്തിയ കുറ്റങ്ങൾ. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ട് ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.