• HOME
  • »
  • NEWS
  • »
  • india
  • »
  • ഇഫ്ത്താർ പാർട്ടി നടത്തിയതിന് ബിഹാർ മുഖ്യമന്ത്രിക്കെതിരെ ബിജെപി എം.പിയുടെ ട്വീറ്റ്; അമിത് ഷായ്ക്ക് നീരസം

ഇഫ്ത്താർ പാർട്ടി നടത്തിയതിന് ബിഹാർ മുഖ്യമന്ത്രിക്കെതിരെ ബിജെപി എം.പിയുടെ ട്വീറ്റ്; അമിത് ഷായ്ക്ക് നീരസം

നമ്മുടെ മതവും വിശ്വാസങ്ങളും മറ്റ് മതങ്ങൾക്ക് പിന്നിലാകുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ബിജെപി എം.പിയുടെ വിവാദ ട്വീറ്റ്

അമിത് ഷാ

അമിത് ഷാ

  • News18
  • Last Updated :
  • Share this:
    ഇഫ്ത്താർ വിരുന്നിന്‍റെ പേരിൽ ബിഹാർ മുഖ്യമന്ത്രിയെ വിമർശിച്ച ബിജെപി എം.പിക്കെതിരെ ആഭ്യന്തരമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാ. ബെഗുസരായിയിലെ എം.പി ഗിരിരാജ് സിങ് ആണ് നിതീഷ് കുമാറിനും രാംവിലാസ് പാസ്വാനുമെതിരെ രംഗത്തെത്തിയത്. എന്നാൽ ഇദ്ദേഹത്തിന്‍റെ പരസ്യവിമർശനത്തിൽ അമിത് ഷായ്ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം ഗിരിരാജ് സിങിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചതായാണ് വിവരം.

    രാംവിലാസ് പാസ്വാനും പ്രതിപക്ഷനേതാവ് ജിതൻ റാം മഞ്ചിയും ഒരുമിച്ചുള്ള ഇഫ്ത്താർ ചിത്രങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഗിരിരാജ് സിങ് വിമർശനവുമായി രംഗത്തെത്തിയത്. നമ്മുടെ മതവും വിശ്വാസങ്ങളും മറ്റ് മതങ്ങൾക്ക് പിന്നിലാകുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ഗിരിരാജ് സിങിന്‍റെ വിവാദ ട്വീറ്റ്. നിതീഷ് കുമാർ, രാംവിലാസ് പാസ്വാൻ, ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോഡി എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഗിരിരാജ് സിങ് ഇക്കാര്യം ട്വീറ്റ് ചെയ്തതത്.

    'ബസുകളിലെല്ലാം ഡ്രൈവറാണ് കണ്ടക്ടറുടെ ജോലി ചെയ്യുന്നത്'; യൂറോപ്പില്‍ മന്ത്രി കണ്ടത്

    നിതീഷ് കുമാറിന്‍റെ ജെഡിയുവും രാംവിലാസ് പാസ്വാന്‍റെ എൽജെപിയുടെ ബിജെപിയുടെ സഖ്യകക്ഷിയാണ്. ഇതിൽ ജെഡിയു മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിസഭയിൽനിന്ന് വിട്ടുനിൽക്കുകയാണ്.
    First published: