നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഏകീകൃത സിവില്‍ കോഡ്; ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി

  ഏകീകൃത സിവില്‍ കോഡ്; ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി

  രാജ്യത്ത് എല്ലാവര്‍ക്കും പൊതുവായ ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

  Delhi High Court

  Delhi High Court

  • Share this:
   ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് എല്ലാവര്‍ക്കും പൊതുവായ ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

   വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വാകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. 1955ലെ ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

   Also Read-കശ്മീരിലെ ഏറ്റുമുട്ടൽ; മലയാളി ജവാൻ ഉൾപ്പെടെ രണ്ടുപേർക്ക് വീരമൃത്യു

   ആധുനിക ഇന്ത്യയില്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭാ എം സിങ് നിരീക്ഷിച്ചു.

   Also Read-'കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്മരിക്കുന്ന പിണറായി ജ്യോതി ബസുവിനെ വിസ്മരിച്ചതെന്തു കൊണ്ട്?' - സന്ദീപ് വാര്യർ

   വിവാഹം, വിവാഹ മോചനം. സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയെല്ലാം എല്ലാ മത സമുദായങ്ങള്‍ക്കും ഒരേ നിയമം ബാധമാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. നിലവില്‍ വിവിധ മതങ്ങളില്‍ വ്യത്യസ്ത നിയമങ്ങളാണ് ഉള്ളത്.

   Also Read-ചെഗുവേരയെ പച്ചകുത്തിയും ചെങ്കൊടിയുമായി സെല്‍ഫി എടുത്തും എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത്; സിപിഎമ്മിനെതിരേ സിപിഐ

   ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി-വിവാഹ മോചന നിയമം തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍ മുസ്ലീം വ്യക്തി നിയമങ്ങള്‍ ക്രോഡീകരിച്ചിട്ടില്ല. അവ അവരുടെ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

   Also Read-Rain Alert | സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

   ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രാജ്യം മുഴുവന്‍ ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}