ന്യൂഡല്‍ഹി: പ്രതിരോധ മേഖലയ്ക്ക് മൂന്നു ലക്ഷം കോടിയിലധികം വകയിരുത്തലുമായി മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യായാണ് പ്രതിരോധ ബജറ്റ് മൂന്നു ലക്ഷം കോടി കവിയുന്നത്. സൈനകര്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന പരാമര്‍ശത്തോടെയാണ് ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശം പ്രഖ്യാപിച്ചത്.
വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രകാരം മോദി സര്‍ക്കാര്‍ ഇതുവരെ 35000 കോടി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് ശമ്പളപരിഷ്ക്കരണം നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
2018ലെ ബജറ്റില്‍ 2.95 ലക്ഷം കോടിയാണ് പ്രതിരോധ വകുപ്പിനായി മാറ്റിവച്ചത്. 2017ല്‍ ഇത് 2.74 ലക്ഷമായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.