നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വിവരങ്ങള്‍ പങ്കുവെച്ച് മനീഷ് തിവാരി

  ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വിവരങ്ങള്‍ പങ്കുവെച്ച് മനീഷ് തിവാരി

  Union Budget 2019: ചോര്‍ന്ന വിവരങ്ങള്‍ മനീഷ് തിവാരി ട്വിറ്ററിലൂടെ പുറത്തുവിട്ടു

  Piyush Goyal

  Piyush Goyal

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ധനമന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിക്കാനിരിക്കുന്ന മോദി സര്‍ക്കാരിന്റെ ബജറ്റ് ചോര്‍ന്നെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ആരോപിച്ചത്. ചോര്‍ന്ന വിവരങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.

   ആദായ നികുതി പരിധി അഞ്ച് ലക്ഷമായി കുറയുമെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് തിവാരി ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഭവനവായ്പയുടെ ആദായ നികുതി ആനുകൂല്യം രണ്ടര ലക്ഷമാക്കി ഉയര്‍ത്തുമെന്നും തിവാരിയുടെ ട്വീറ്റ് പറയുന്നു. ഇതിനുപുറമെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കുമെന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചെന്ന പറയുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.   ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ തന്നെ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം ബജറ്റ് അവരണത്തിനായി പിയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തിച്ചേര്‍ന്നു.

   First published:
   )}