• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ബജറ്റവതരിപ്പിക്കുന്നത് ബിജെപി ദേശീയ ട്രഷററോ; വെബ്‌സൈറ്റിലെ രഹസ്യമെന്തെിനെന്ന് ദിവ്യ സ്പന്ദന

Union Budget 2019: നിങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ ട്രഷറര്‍ ആരാണ്

news18
Updated: February 1, 2019, 5:09 PM IST
ബജറ്റവതരിപ്പിക്കുന്നത് ബിജെപി ദേശീയ ട്രഷററോ; വെബ്‌സൈറ്റിലെ രഹസ്യമെന്തെിനെന്ന് ദിവ്യ സ്പന്ദന
divya spandana- piyush goyal
news18
Updated: February 1, 2019, 5:09 PM IST
ന്യൂഡല്‍ഹി: ബിജെപി ദേശീയ ഘടകത്തിന്റെ വെബ്‌സൈറ്റില്‍ പാര്‍ട്ടി ട്രഷററുടെ പേരു നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പനന്ദന. ധനമന്ത്രി പിയുഷ് ഗോയലാണോ ബിജെപിയുടെ ദേശീയ ട്രഷററെന്നും ദിവ്യ സ്പനന്ദന ട്വിറ്ററിലൂടെ ചോദിച്ചു. ബജറ്റവതരണത്തിനു തൊട്ടുമുമ്പാണ് ഗോയാലാണോ ബിജെപി ട്രഷററെന്ന ചോദ്യം സ്പന്ദന ഉയര്‍ത്തിയിരിക്കുന്നത്.

വെബ്‌സൈറ്റിന്റെ ചിത്രം സഹിതമാണ് ദിവ്യയുടെ ട്വീറ്റ്. 'ഇന്നു രാവിലെ ബിജെപിയുടെ വെബ്‌സൈറ്റ് ഇങ്ങിനെയാണുള്ളത്. നിങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ ട്രഷറര്‍ ആരാണ് ?. ഈ ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്തിനു പിന്നിലെ പേര് പിയുഷ് ഗോയലെന്നാണോ? എന്തിനാണ് ഈ രഹസ്യം' ബിജെപിയെയും ഗോയലിനെയും മെന്‍ഷന്‍ ചെയ്തുകൊണ്ട് ദിവ്യ ചോദിച്ചു.




ബിജെപി വെബ്‌സൈറ്റില്‍ ട്രഷററുടെ പേരു നല്‍കാത്തത് നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയിലായതിനാല്‍ റെയില്‍ മന്ത്രി പിയുഷ് ഗോയലാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ ഇടക്കാല ബജറ്റാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

 

 
First published: February 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍