• HOME
  • »
  • NEWS
  • »
  • india
  • »
  • Union Budget 2020| ബജറ്റ് ഒറ്റനോട്ടത്തിൽ

Union Budget 2020| ബജറ്റ് ഒറ്റനോട്ടത്തിൽ

കാർഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളിൽ വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

nirmala

nirmala

  • Share this:
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയും ആദായ നികുതി നിരക്കുകളിൽ കുറവ് വരുത്തിയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. ധനമന്ത്രി നിർമല സീതാരാമന്‍ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂർ നാൽപ്പത് മിനുട്ട് നീണ്ടു. കാർഷിക മേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളിൽ വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

കാർഷിക മേഖല

  • ‌കർഷകർക്കായി " 16 " ഇന പ്രത്യേക കർമ്മപരിപാടി നടപ്പിലാക്കും

  • കൃഷി, ജലസേചനം,, ഗ്രാമവികസനം എന്നീ മേഖലയ്ക്ക് 2.83 ലക്ഷം കോടി അനുവദിച്ചു

  • 2020-21 വർഷത്തിൽ 15 ലക്ഷം കോടി രൂപ കാർഷിക വായ്പയായി നൽകും

  • 20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ

  • കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതി.

  • കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.

  • വ്യോമയാന മന്ത്രാലയം കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കും.

  • കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങും.

  • കാര്‍ഷികയന്ത്രവല്‍ക്കരണം, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയ്ക്ക് ഊന്നല്‍.

  • കാര്‍ഷിക ജലസേചനത്തിനായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു.

  • ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി.


വിദ്യാഭ്യാസ മേഖല

  • നൈപുണ്യ വികസനത്തിന് 3000 കോടി അനുവദിച്ചു

  • വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി

  • ഓൺലൈനായി ഡിഗ്രി കോഴ്സുകൾ ആരംഭിക്കും

  • 150 സർവകലാശാലയിൽ പുതിയ കോഴ്സുകൾ.

  • വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും.

  • പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും.

  • വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ വകയിരുത്തി

  • ദേശീയ ഫോറൻസിക് സയൻസ് സർവകലാശാലയും ദേശീയ പൊലീസ് സർവകലാശാലയും സ്ഥാപിക്കും

  • വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമായി 99,300 കോടി രൂപ ബജറ്റിൽ നീക്കി വെച്ചു.

  • യുവ എൻജിനീയർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു വർഷത്തേക്ക് ഇന്റേൺഷിപ്പ് നൽകും...ആരോഗ്യ മേഖല

  • ആരോഗ്യ മേഖലക്ക് അധികമായി 69,000 കോടി രൂപ

  • ജൻ ആരോഗ്യ പദ്ധതിക്ക് 69000 കോടി അനുവദിച്ചു .

  • പോഷകാഹാര പദ്ധതികൾക്ക് 35,000 കോടി രൂപ വകയിരുത്തി.

  •  പോഷകാഹാര പദ്ധതിക്ക് 35,600 കോടി രൂപ

  • 112 ജില്ലകളിൽ പുതിയ ആയുഷ് ആശുപത്രികൾ സ്ഥാപിക്കും




വനിത ക്ഷേമം

  • വനിതാ ക്ഷേമത്തിന് 28,600 കോടി രൂപ .

  • ഗ്രാമീണ സ്ത്രീകൾക്കായി " ധനലക്ഷ്മി പദ്ധതി " ആരംഭിക്കും

  • സ്ത്രീകളുടെ വിവാഹ പ്രായം പുതുക്കി നിശ്ചയിക്കാൻ പദ്ധതി

  • ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക പദ്ധതി


നികുതി ഇളവ്

  • 1. 5 ലക്ഷം രൂപ വരെ നികുതിയില്ല. 5 ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ 10 ശതമാനം.

  • 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ 15 ശതമാനം.

  • 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനം.

  • 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനം.

  • 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30 ശതമാനം. ‌


മറ്റ് പ്രഖ്യാപനങ്ങൾ

  • ജൽജീവൻ പദ്ധതിക്ക് 11,500 കോടി അനുവദിച്ചു .

  • ജല ദൗർബല്യം ഉള്ള 100 ജില്ലകൾക്കായി സമഗ്ര പദ്ധതി നടപ്പിലാക്കും

  • സ്വച്ഛ് ഭാരത് മിഷന് 12,300 കോടി രൂപ അനുവദിച്ചു

  • പട്ടികജാതി വികസനത്തിന് 85,000 കോടി വകയിരുത്തി

  • പട്ടികവർഗ്ഗ വികസനത്തിന് 53,700 കോടി രൂപ നൽകും

  • വനവാസി വിഭാഗത്തിന്റെ ക്ഷേമത്തിന് 56,700 കോടി രൂപ അനുവദിച്ചു .

  • 5 പുതിയ സ്മാർട്ട് സിറ്റികൾ അനുവദിച്ചു

  • നാഷണൽ പോലീസ്, ഫോറൻസിക് സയൻസ് സർവ്വകലാശാലകൾ സ്ഥാപിക്കും

  • ഡൽഹി - മുംബൈ എക്സ്പ്രസ് ഹൈവേ 2023 ൽ പൂർത്തിയാക്കും

  • ചെന്നൈ - ബാംഗ്ലൂർ എക്സ്പ്രസ് ഹൈവേയുടെ ഉടൻ നിർമാണം ആരംഭിക്കും

  • ഗതാഗത സൗകര്യ വികസനത്തിന് 1.7 ലക്ഷം കോടി രൂപ അനുവദിച്ചു

  • ഊർജ്ജ മേഖലയ്ക്ക് 22,000 കോടി രൂപ അനുവദിച്ചു

  • 1ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് സംവിധാനം ലഭ്യമാക്കും

  • വ്യവസായ-വാണിജ്യ മേഖലയ്ക്ക് 23,300 കോടി നൽകും

  • ഭാരത് നെറ്റ് വർക്ക് എന്ന പേരിൽ തുടങ്ങുന്ന ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ശൃംഖലയ്ക്ക് 6000 കോടി രൂപ അനുവദിച്ചു

  • " 100 " പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കും

  • ടെക്സ്റ്റൈൽ മിഷന് 1450 കോടി രൂപ നൽകും

  • 6 ലക്ഷം അംഗൻവാടി ജീവനക്കാർക്ക് മൊബൈൽ ഫോണുകൾ നൽകും

  • ടൂറിസം മേഖലയ്ക്ക് 2500 കോടി രൂപ വകയിരുത്തി

  • അടിസ്ഥാന സൗകര്യവികസനത്തിന് " 100 " ലക്ഷം കോടി രൂപ ചെലവഴിക്കും

  • 1100 കിലോമീറ്റർ റെയിൽവേ ട്രാക്കുകൾ കൂടി വൈദ്യുതീകരിക്കും

  • വായു മലിനീകരണം ഇല്ലാതാക്കാനുളള പദ്ധതികൾക്കായി " 4400 " കോടി രൂപ നൽകും

  • വനവാസി വിഭാഗങ്ങൾക്കായി റാഞ്ചിയിൽ വനവാസി മ്യൂസിയം സ്ഥാപിക്കും

  • 6000 കിലോമീറ്റർ ദേശീയപാത കൂടി നിർമ്മിക്കും

  • വയോജന ക്ഷേമത്തിനും 9,500 കോടി രൂപ വകയിരുത്തി

  • ജമ്മുകാശ്മീരിന്റെ വികസനത്തിന് 30 ,757 കോടി രൂപയും

  • ലഡാക്കിന്റെ വികസനത്തിന് 5958 കോടി രൂപ അനുവദിച്ചു

  • പൊതുമേഖലാ ബാങ്കുകൾക്ക് 3.5ലക്ഷം കോടി രൂപ വകയിരുത്തി

  • ബാങ്ക് നിക്ഷേപ ഇൻഷുറൻസ് 5 ലക്ഷമായി ഉയർത്തി

  •  150 പുതിയ ട്രെയിനുകൾ ആരംഭിക്കും

  • സാംസ്കാരിക മേഖലയ്ക്ക് 3150 കോടി രൂപ

  • മത്സ്യമേഖലയ്ക്ക് " സാഗർ മിത്ര " പദ്ധതി

  • ഗ്രാമീണ വികസനത്തിനുമായി 1.23 കോടി രൂപ വകയിരുത്തി

  • കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി " നിർവിക് " പദ്ധതി നടപ്പിലാക്കും

  • ഗ്രാമീണ യുവാക്കൾക്കായി " മിത്രാസ് പദ്ധതി " ആരംഭിക്കും



Published by:Gowthamy GG
First published: