ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജെയ്റ്റ്ലിയുടെ ആറാമത്തെ ബജറ്റാണ് 2019 ല്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ്. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റാണ് എത്തതുകൊണ്ട് തന്നെ മോദി സര്‍ക്കാരിന് ഏറെ പ്രധാനപ്പെട്ട ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്.
കേന്ദ്ര ബജറ്റിനു പിന്നില്‍ കൗതുകകരവും വിജ്ഞാനപരവുമായ പല കാര്യങ്ങളുമുണ്ട് അവ ഏന്തൊക്കെയാണെന്ന് നോക്കാം.
എല്ലാവര്‍ഷവും ബജറ്റ് പ്രിന്റിങ്ങ് ആരംഭിക്കുന്നത് 'ഹല്‍വ മേക്കിങ്ങ്' ചടങ്ങോടുകൂടിയാണ്. ഹല്‍വ നിര്‍മ്മിച്ച് സ്റ്റാഫ് അംഗങ്ങള്‍ക്കെല്ലാം മധുരം വിതരണം ചെയ്യുന്നതാണ് ചടങ്ങ്.
Also Read: കർഷകരോഷം ബജറ്റിൽ പ്രതിഫലിക്കുമോ ?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് അന്നു ധനകാര്യ മന്ത്രിയായിരുന്നു ആര്‍കെ ഷണ്മുഖം ചെട്ടിയാണ്. 1947 നവംബര്‍ 26 നായിരുന്നു അത്.
ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് മൊറാര്‍ജി ദേശായിയാണ്. പത്ത് തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരിപ്പിച്ച പി ചിദംബരവും.
പ്രണബ് മുഖര്‍ജി, യശ്വന്ത് സിന്‍ഹ, വൈബി ചവാന്, സിഡി ദേശ്മുഖ് എന്നിവര്‍ ഏഴു തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും ഇന്ത്യയുടെ നാലാമത്തെ ധനകാര്യ മന്ത്രി ടിടി രാമകൃഷ്ണാചാരിയും ആറുതവണ കേന്ദ്ര ബജറ്റ് അവതിപ്പിച്ചുട്ടുണ്ട്. ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതോടുകൂടി അരുണ്‍ ജെയ്റ്റ്ലിയും ഈ നിരയിലേക്കെത്തും.
Also Read-തന്ത്രിക്കെതിരായ സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ ബ്രാഹ്മണസംഘടനകൾ
ഇന്ത്യയില്‍ തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത് രണ്ടുപേര്‍ മാത്രമാണ്. മന്മോഹന് സിങ്ങും യശ്വന്ത് സിന്‍ഹയുമാണ് തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളത്.
2017 ലാണ് റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് അവതരിപ്പിക്കാന്‍ തുടങ്ങിയത്. 92 വര്‍ഷത്തെ ചരിത്രമായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ അന്ന് മാറ്റിയെഴുതിയത്.
ആര് വെങ്കിട്ടരാമനും എച്ച്എം പട്ടേലും മൂന്നു ബജറ്റുകള്‍ വീതം അവതരിപ്പിച്ചിട്ടുണ്ട്. ജയന്ത് സിന്‍ഹ, വിപി സിങ്ങ്, സി സുബ്രഹ്മണ്യം, ജോണ്‍ മത്തായി, ആര്‍കെ ഷണ്മുഖം ചെട്ടി എന്നിവര്‍ രണ്ടു ബജറ്റ് വീതം അവതരിപ്പിച്ചവരാണ്.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരണ്‍ സിങ്ങ്, എന്‍ഡി തിവാരി, മദു ദന്ദവതെ, എസ്ബി ചവാന്, സചന്ദ്ര ചൗധരി എന്നിവര്‍ ഓരോ തവണയും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Union Budget 2019, Union budjet, കേന്ദ്ര ബജറ്റ്, പൊതു ബജറ്റ്, പൊതു ബജറ്റ് 2019