2014ല്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദായനികുതി സ്ലാബില്‍ ഇതുവരെ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ 2023 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍, ആദായ നികുതി പരിധിയിൽ വർധനവ് പ്രതീക്ഷിക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
ധനമന്ത്രി നിര്‍മ്മല സീതാരാമന് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തുമെന്നാണ് റോയിട്ടേഴ്സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 2.5 ലക്ഷം വരെ വരുമാനത്തിന് നികുതിയില്ല. എന്നാല്‍ ഇത് 5 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് ഏജന്‍സി അറിയിച്ചു.
ആദായനികുതി പരിധി ഉയര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് തൊഴിലെടുക്കുന്നവര്‍ക്കും ചെറുകിട വ്യവസായികള്‍ക്കുമാണ്. നിലവില്‍, പ്രതിവര്‍ഷം 2.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. 60-80 വയസ്സിനിടയിലുള്ളവരുടെ 3 ലക്ഷം രൂപ വരെയും 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ 5 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാണ്.
എന്നാല്‍ സ്ലാബ് 5 ലക്ഷം രൂപയായി ഉയര്‍ത്തിയാല്‍, പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്കും ആദായ നികുതി നല്‍കേണ്ടി വരില്ല.
Also read: തിരുവനന്തപുരത്ത് റോസ് ഗാർ മേളയുടെ ഭാഗമായി ജോലി ലഭിച്ചവർക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്തു
അതേസമയം, ഇന്ത്യന്‍ ശതകോടീശ്വരുടെ മുഴുവന്‍ സ്വത്തിന് ഒരു തവണ രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ പോഷകാഹാര കുറവ് നികത്താന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്ക് വേണ്ട പണം ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന ഓക്സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ല്‍ 102-ആയിരുന്നു രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം. എന്നാല്‍ 2022-ല്‍ ഇത് 166 ആയി ഉയര്‍ന്നു. ‘ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ സമ്പത്ത് 660 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. ഇത് 18 മാസത്തിലേറെ മുഴുവന്‍ കേന്ദ്ര ബജറ്റിനും ധനസഹായം നല്കാന് കഴിയുന്ന തുകയാണ്,” ‘സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്’ എന്ന പേരില്‍ ഓക്സ്ഫാം ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിലാണ് ഓക്സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മറുവശത്ത്, ജനസംഖ്യയുടെ പകുതിയില്‍ താഴെയുള്ള ആളുകള്‍ ഒരുമിച്ച് സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ സമ്പന്നരില്‍ നിന്ന് 2017-2021 വരെയുള്ള നേട്ടങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ചുമത്തിയാല്‍ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Summary: As another Union Budget is in the offing, can citizens look forward to relief in income-tax slab?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.