• HOME
  • »
  • NEWS
  • »
  • india
  • »
  • പശു സംരക്ഷണത്തിന് പ്രത്യേക കമ്മീഷന്‍

പശു സംരക്ഷണത്തിന് പ്രത്യേക കമ്മീഷന്‍

കന്നുകാലികളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പലിശയില്‍ രണ്ടു ശതമാനം സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പശു സംരക്ഷണത്തിനായി പ്രത്യേക പദ്ധതി. രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പേരില്‍ പശു സംരക്ഷണത്തിനായി പ്രത്യേക കമ്മീഷനാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കന്നുകാലികളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പലിശയില്‍ രണ്ടു ശതമാനം സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റി കാര്‍ഡ് വഴിയാകും ഈ ആനുകൂല്യം ലഭിക്കുക. ഇതുകൂടാതെ വായപാ തിരിച്ചടവില്‍ മുടക്കം വരുത്താത്തവര്‍ത്ത് മൂന്ന് ശതമാനം അധിക സബ്‌സിഡിയും ലഭിക്കും.

    രണ്ടു ഹെക്ടറോ അതില്‍ താഴെയോ കൃഷി ഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ ധന സഹായം അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 12 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
    തുല്യമായ മൂന്നു ഗഡുക്കാളായാണ് പണം നല്‍കുന്നത്. ഇതിനുള്ള ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും.

    Also Read കര്‍ഷകരുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം 6000 രൂപയെത്തും

    12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി 75000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. പദ്ധതിയുടെ ആദ്യ ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യും. ഇതിനായി 20000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.

     
    First published: