ന്യൂഡല്‍ഹി: പിയുഷ് ഗോയലിന്റെ 2019 ലെ കേന്ദ്ര ബജറ്റില്‍ റെയില്‍വേയ്ക്ക് നീക്കിവെച്ചത് 1.58 ലക്ഷം കോടി രൂപ. ബജറ്റവതരണത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് റെയില്‍വേയ്ക്ക നീക്കിവെച്ച തുക വെളിപ്പെടുത്തിയത്. അഞ്ചുവര്‍ഷം കൊണ്ട് ആഗോളനിലവാരത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. എല്ലാ ആളില്ലാ ലെവല്‍ക്രോസുകളും ബ്രോഡ്വേജ് പാതയില്‍ നിന്നു നീക്കിയതായും അദ്ദേഹം സഭയെ അറിയിച്ചു.
2017 മുതല്‍ റെയില്‍ ബജറ്റും യൂണിയന് ബജറ്റും കേന്ദ്രസര്‍ക്കാര്‍ ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. വിവിധ ക്ഷേമ പെന്‍ഷനുകളും പദ്ധതികളും പിയുഷ് ഗോയല്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കായും പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: ആദായ നികുതി പരിധി 5 ലക്ഷമാക്കി; നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍
പ്രവാസികളെയും ഇന്ത്യന്‍ വംശജരേയും രാജ്യവുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നാണ് പിയുഷ് ഗോയാല്‍ ബജറ്റവതരണത്തില്‍ വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരേയും സഹായിക്കാനാണ് പ്രത്യേക പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയ്ക്കായി മൂന്ന് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയെന്നും പ്രതിരോധത്തിനായി ഏറ്റവുമധികം പണം നീക്കിവച്ച ആദ്യ ബജറ്റാണിതെന്നും യോഗല്‍ ബറ്റവതരണത്തിനിടെ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.