നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലഡാക്കിൽ ആദ്യ കേന്ദ്ര സർവ്വകലാശാല; ചെലവ് 750 കോടി രൂപ

  ലഡാക്കിൽ ആദ്യ കേന്ദ്ര സർവ്വകലാശാല; ചെലവ് 750 കോടി രൂപ

  750 കോടി രൂപ ചെലവിലാണ് കേന്ദ്ര സര്‍വ്വകലാശാല നിര്‍മ്മിക്കുക. നാല് വര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം

  Minister Anurag Thakur

  Minister Anurag Thakur

  • Share this:
   കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ സര്‍വ്വകലാശാല നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 750 കോടി രൂപ ചെലവിലാണ് കേന്ദ്ര സര്‍വ്വകലാശാല നിര്‍മ്മിക്കുക. നാല് വര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

   സര്‍വ്വകലാശാലയുടെ നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള മേഖലയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കും എന്നും മേഖലയില്‍ വിദ്യാഭ്യസ പുരോഗതി കൊണ്ടുവരും എന്നും മന്ത്രി പറഞ്ഞു. സ്ഥലത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകും കേന്ദ്ര സര്‍വ്വകലാശാല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ലെ, കാര്‍ഗില്‍ തുടങ്ങി മുഴുവന്‍ ലഡാക്ക് മേഖലയും പുതുതായി നിര്‍മ്മിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ കീഴില്‍ വരും. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍ ആക്കി മാറ്റുന്നതിന് മുമ്പ് ജമ്മു കശ്മീര്‍ കേന്ദ്ര സര്‍വ്വകലാശാലയുടെ കീഴിലാണ് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത് ലഡാക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ഇന്റഗ്രേറ്റഡ് മള്‍ട്ടിപര്‍പ്പസ് കോര്‍പ്പറേഷന്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

   വ്യവസായ വികസനം, ടൂറിസം, ഗതാഗതം, പ്രാദേശിക ഉത്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും മാര്‍ക്കറ്റിംഗ് എന്നിവക്കും ഈ കോര്‍പ്പറേഷന്‍ മേല്‍നോട്ടം വഹിക്കും. നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങളും നല്‍കുന്ന കോര്‍പ്പറേഷന്‍ ലഡാക്കിലെ അടിസ്ഥാന സൗകര്യ നിര്‍മ്മാണ ഏജന്‍സി എന്ന നിലയിലായിരിക്കും പ്രവര്‍ത്തിക്കുക. കമ്പനി ആക്ടിന് കീഴില്‍ 25 കോടിയുടെ ഓഹരി മൂലധനത്തോടെയാണ് കോര്‍പ്പറേഷന്‍ രൂപീകരിക്കുക എന്നും വര്‍ഷം 2.42 കോടി രൂപ കോര്‍പ്പറേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടും എന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

   വികസന പ്രവൃത്തനങ്ങള്‍ക്ക് ഒപ്പം മേഖലയില്‍ ധാരാളം ജോലികള്‍ സൃഷ്ടിക്കാനും കോര്‍പ്പറേഷന് കഴിയും എന്നും മന്ത്രി വ്യക്തമാക്കി.

   ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ശേഷം ഇരു പ്രദേശങ്ങള്‍ക്കുമായി ആസ്ഥികളും ബാധ്യതകളും വിഭജിച്ച് നല്‍കുന്നത് സബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനായി ഒരു ഉപദേശക കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ജമ്മു കശ്മീര്‍ പുഃനസഘടനാ ആക്ട് 2019 ലെ സെക്ഷന്‍ 85 പ്രകാരമാണ് ഇത്തരം ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നത്. ഈ കമ്മറ്റിയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നടപ്പാക്കിയതിന് സമാനമായി ഇന്റഗ്രേറ്രഡ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റെ കോര്‍പ്പറേഷന്‍ ലഡാക്കിലും കൊണ്ടു വരുന്നതിനായി നിര്‍ദേശിച്ചത്.

   ലഡാക്ക് പ്രദേശത്തിന് ആവശ്യമായതും അനുയോജ്യമയതും ആയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇത്തരം ഒരു കോര്‍പ്പറേഷന്‍ അവശ്യമാണെന്നാണ് കമ്മറ്റി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കണം എന്ന ഒരു നിര്‍ദേശം കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക് അയക്കുകയും ചെയ്തിരുന്നു. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എസ്റ്റാബ്ലിഷ്‌മെന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മറ്റിയുടെ ശുപാര്‍ശയോടൊപ്പമാണ് നിര്‍ദേശം അയച്ചത്.
   Published by:Jayesh Krishnan
   First published:
   )}