ഇന്റർഫേസ് /വാർത്ത /India / MPLADS Restored| എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം 2 കോടി രൂപ

MPLADS Restored| എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം 2 കോടി രൂപ

News18 Malayalam

News18 Malayalam

അടുത്ത വർഷം മുതൽ 2025-26 വരെ സാധാരണ പോലെ അഞ്ച് കോടി രൂപവീതവും എംപി ഫണ്ടായി നൽകും

  • Share this:

ന്യൂഡൽഹി: കോവിഡ് (Covid-19) കാരണം നിർത്തിവച്ചിരുന്ന എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (MPLADS)) പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം (Union Cabinet) തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ബാക്കി മാസങ്ങൾക്കായി രണ്ടു കോടി രൂപയും അടുത്ത വർഷം മുതൽ 2025-26 വരെ സാധാരണ പോലെ അഞ്ച് കോടി രൂപവീതവും എംപി ഫണ്ടായി നൽകും. രണ്ട് ഘട്ടമായി 2.5 കോടി വീതമായിരിക്കും 2023 മുതൽ നൽകുക.

രണ്ടു ഘട്ടമായി നൽകുന്ന എം പി ഫണ്ട് വിതരണം കഴിഞ്ഞ വർഷം കോവിഡ് മൂലമുണ്ടായ അധികച്ചെലവുകൾ നേരിടാനായി രണ്ടു വർഷത്തേക്ക് നിർത്തിവച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ ബാക്കി മാസങ്ങളിലേക്ക് രണ്ട് കോടി രൂപ നൽകി ഫണ്ട് തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. 15ാം ധനകാര്യ കമ്മീഷന്റെ കാലാവധി കണക്കാക്കിയാണ് 2025-26 വരെയായി നിശ്ചയിച്ചത്.

ഇതിനായി 17,417 കോടി രൂപ ചെലവു വരും. ഈ വർഷം 1583.5 കോടി രൂപയാണ് ചെലവ്. 2022-23 തൊട്ട് 2025-26 വരെ യഥാക്രമം 3965 കോടി, 3958.5 കോടി, 3955 കോടി, 3955 കോടി എന്നിങ്ങനെയായിരിക്കും ചെലവുണ്ടാവുക.

Also Read- Tamil Nadu Rain| തമിഴ്നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ; 9 ജില്ലകളിൽ സ്കൂളുകൾ അടച്ചു

രാജ്യത്തു കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ എം പി ഫണ്ട്​ വിതരണം നിർത്തിവെച്ചത്​. ഇതിനെതിരെ പാർലമെന്‍റ്​ അംഗങ്ങളിൽ നിന്നടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു. 2019 ആദ്യം ഫണ്ട്​ വിതരണം ചെയ്​തതിന്​ ശേഷം പിന്നീട്​ തുക നൽകിയിരുന്നില്ല. എന്നാൽ തുക ഇനി മുതൽ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Also Read- കാടിന്റെ സര്‍വ്വവിജ്ഞാനകോശം;പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ നഗ്നപാദയായി എത്തി തുളസി ഗൗഡ

English Summary: Union cabinet headed by Prime Minister Narendra Modi has approved restoration and continuation of Member of Parliament Local Area Development Scheme (MPLADS), Union Minister Anurag Thakur said. The Scheme restored for remaining part of the ongoing financial year 2021-22 and will continue till 2025-26, Thakur said. MPLADS was suspended in view of the COVID-19 pandemic. Funds will be released at the rate of Rs 2 crore per MP for remaining period of FY 2021-22 in one instalment.

First published:

Tags: Anurag takkur, Cabinet meet, Cabinet Meeting Decisions