• HOME
  • »
  • NEWS
  • »
  • india
  • »
  • മുത്തലാഖുമായി വീണ്ടും കേന്ദ്രസർക്കാർ; പുതിയ ബിൽ അവതരിപ്പിക്കാൻ ക്യാബിനറ്റിന്റെ അനുമതി

മുത്തലാഖുമായി വീണ്ടും കേന്ദ്രസർക്കാർ; പുതിയ ബിൽ അവതരിപ്പിക്കാൻ ക്യാബിനറ്റിന്റെ അനുമതി

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം 6 മാസത്തേക്ക് നീട്ടി

News 18

News 18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: മുത്തലാഖ് നിരോധന ബില്ലുമായി വീണ്ടും കേന്ദ്ര സർക്കാർ. പുതിയ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം 6 മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.

    മുത്തലാഖ് നിയമവിരുദ്ധവും കുറ്റകരവുമാക്കുന്ന ബില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭ കടന്നിരുന്നില്ല. ലോക്സഭ പാസാക്കിയെങ്കിലും സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി. ഇതേ തുടർന്നാണ് മുത്തലാഖ് നിരോധനത്തിന് പുതിയ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്. പതിനേഴാം ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന് അടുത്ത വർഷം രാജ്യസഭയിലും മേൽക്കൈ നേടാനാകും. ഈ സാഹചര്യത്തിൽ കൂടിയാണ് ബിൽ വീണ്ടും പാർലമെന്റിൽ എത്തിക്കുന്നത്.

    മുത്തലാഖ് നിരോധനം ഉള്‍പ്പെടെ 10 ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ജമ്മു കശ്മീർ സ്വദേശികൾക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ജോലിയാലും സംവരണം നടപ്പിലാക്കുന്നതിനും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ നികത്തുന്നതിനുമുള്ള ബില്ലുകൾ ഇതിൽപ്പെടും.

    ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണം 6 മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. .ഈ വർഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കും. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ മന്ത്രിസഭാ യോഗത്തില്‍ സഹമന്ത്രിമ്മാരുടെ ചുമതലകള്‍ സംബന്ധിച്ചും മന്ത്രിമാർ പാർലമെന്റിനകത്തും പുറത്തും എങ്ങനെ പ്രവർത്തിക്കണമെന്ന് സംബന്ധിച്ചും നിർദേശങ്ങളുണ്ടായി. അടുത്തയാഴ്ച്ച പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ കൂടിയാണ് മുഴുവന്‍ മന്ത്രിമാരുടെയും യോഗം വിളിച്ച് ചേർത്തത്.

    First published: