ഇന്ത്യയിലെ(India) വികസനാഭിമുഖ്യമുള്ള ഗ്രാമങ്ങളില്‍(Villages) മൊബൈല്‍ സേവനങ്ങള്‍(mobile services) നല്‍കുന്നതിനുള്ള യുഎസ്ഒഎഫ്(USOF) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ വികസനാഭിമുഖ്യമുള്ള ജില്ലകളില്‍ മൊബൈല്‍ സേവനങ്ങള്‍ ഇനിയും എത്താത്ത ഗ്രാമങ്ങളില്‍ അവ നല്‍കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
അഞ്ച് സംസ്ഥാനങ്ങളിലായി 44 ജില്ലകളിലെ 7287 ഗ്രാമങ്ങളില്‍ 4ജി അധിഷ്ഠിത മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 5 വര്‍ഷത്തെ പ്രവര്‍ത്തന ചെലവുകള്‍ ഉള്‍പ്പെടെ ഏകദേശം 6466 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു . യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) പദ്ധതിക്ക് ധനസഹായം നല്‍കും. കരാര്‍ ഒപ്പിട്ട ശേഷം 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്യും.
ഈ ഗ്രാമങ്ങളില്‍ 4ജി മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ നിലവിലുള്ള യുഎസ്ഒഎഫ് നടപടിക്രമങ്ങള്‍ അനുസരിച്ച് ഓപ്പണ്‍ കോംപറ്റിറ്റീവ് ബിഡ്ഡിംഗ് പ്രക്രിയയിലൂടെ നല്‍കും.
പുതിയ പദ്ധതി സ്വാശ്രയത്വത്തിനും പഠനത്തിനും വിവര- വിജ്ഞാന വ്യാപനത്തിനും ഉപകാരപ്രദമായ ഡിജിറ്റല്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. അതോടൊപ്പം നൈപുണ്യ നവീകരണവും വികസനവും, ദുരന്തനിവാരണം, ഇ-ഗവേണന്‍സ് സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അറിവ് പങ്കുവയ്ക്കുന്നതിനും തൊഴില്‍ അവസരങ്ങളുടെ ലഭ്യതയ്ക്ക് മതിയായ പിന്തുണ നല്കല് എന്നിവയ്ക്കും പദ്ധതി ഉപകാരപ്രദമാകും. ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാട് നിറവേറ്റല്‍ മുതലായവയും ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണവും ഇതിലൂടെ സാധ്യമാക്കും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.