• HOME
  • »
  • NEWS
  • »
  • india
  • »
  • Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്.

  • Last Updated :
  • Share this:
    ന്യൂഡൽഹി: സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം (Legal Marriage Age) പുരുഷന്മാരുടേതിന് സമാനമായി 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ (Union Cabinet) ബുധനാഴ്ച അനുമതി നൽകി. 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ (Independence Day) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്.

    മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകതകൾ, പോഷകാഹാര നില മെച്ചപ്പെടുത്തൽ, അനുബന്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

    വിദഗ്ധരുമായും യുവാക്കളുമായും, പ്രത്യേകിച്ചും യുവതികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് ശേഷമാണ് സമതാ പാർട്ടിയുടെ മുൻ അംഗം ജയാ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ശുപാർശകൾ തയ്യാറാക്കിയത്.
    എൻഎഫ്എച്ച്എസ് 5 (നാഷണൽ ഫാമിലി ഹെൽത്ത് സർവേ) പുറത്തുവിട്ട കണക്കുകൾ മൊത്തം പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും ജനസംഖ്യ നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കുന്നുണ്ട്. അതിനാൽ, സ്ത്രീകളെ ശാക്തീകരിക്കാനാണ് ഈ നീക്കമെന്നും ജനസംഖ്യ നിയന്ത്രിക്കാനല്ലെന്നും ജെയ്റ്റ്‌ലിയെ ഉദ്ധരിച്ച്  ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

    Also Read- PM Narendra Modi |ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരുടെ പട്ടികയില്‍ നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

    ടാസ്‌ക് ഫോഴ്‌സിന് 16 യൂണിവേഴ്‌സിറ്റികളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചുവെന്നും 15 ലധികം എൻ‌ജി‌ഒകൾ യുവജനങ്ങൾക്കിടയിലും ഗ്രാമീണ, പാർശ്വവൽകൃത സമൂഹങ്ങളിലും, പ്രത്യേകിച്ച് ശൈശവവിവാഹം വ്യാപകമായ രാജസ്ഥാനിലെ ജില്ലകളിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വിവിധ മത വിഭാഗങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഫീഡ്‌ബാക്കുകൾ തുല്യമായി സ്വീകരിച്ചു.
    ചില ഭാഗങ്ങളിൽ നിന്ന് എതിർപ്പുകളുണ്ടായെങ്കിലും ടാർഗെറ്റ് ഗ്രൂപ്പിന്റെ മാർഗനിർദേശമാണ് കൂടുതൽ പ്രധാനമെന്ന് ടാസ്‌ക് ഫോഴ്‌സിന് തോന്നിയെന്നും റിപ്പോർട്ടിൽ പറയുന്നു.

    വനിതാ ശിശുവികസന മന്ത്രാലയം 2020 ജൂണിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ നീതി ആയോഗിലെ ഡോ വി കെ പോൾ, ഡബ്ല്യുസിഡി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, നിയമനിർമ്മാണ വകുപ്പ് സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടുന്നു.
    വിവാഹപ്രായം സംബന്ധിച്ച തീരുമാനത്തിന് സാമൂഹികമായ സ്വീകാര്യത ലഭിക്കുന്നതിന് സമഗ്രമായ പൊതുജന ബോധവൽക്കരണ കാമ്പെയ്‌ൻ നടത്തണമെന്നും ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, പെൺകുട്ടികൾക്ക് സ്‌കൂളുകളിലും സർവകലാശാലകളിലും പ്രവേശനം ഉറപ്പാക്കണമെന്നും ദൂരെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ വാഹനസൗകര്യം ഉൾപ്പെടെ ലഭ്യമാക്കണമെന്നും ശുപാർശ ചെയ്തു.

    Also Read- Rahman on Mohanlal| 'വല്ല്യേട്ടനെ പോലെ എന്റെ കൂടെ നിന്നു, സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി': മോഹൻലാലിന് നന്ദി പറഞ്ഞ് റഹ്മാൻ

    സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഔപചാരികമായി ഉൾപ്പെടുത്താനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. പോളിടെക്‌നിക് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം, വൈദഗ്ധ്യം, ബിസിനസ്സ് പരിശീലനം, ഉപജീവനമാർഗം വർധിപ്പിക്കൽ എന്നിവയും വിവാഹപ്രായം വർധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗമായി ശുപാർശ ചെയ്തിട്ടുണ്ട്.

    1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5(iii) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും വരന്റെ പ്രായം 21 വയസ്സുമാണ്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, 1954, ശൈശവ വിവാഹ നിരോധന നിയമം, 2006 എന്നിവയും സ്‌ത്രീകൾക്കും പുരുഷന്മാർക്കും വിവാഹ സമ്മതത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി യഥാക്രമം 18 ഉം 21 ഉം വയസുകൾ നിർദ്ദേശിക്കുന്നു.
    Published by:Rajesh V
    First published: