• HOME
 • »
 • NEWS
 • »
 • india
 • »
 • Qutub Minar| കുത്തബ് മിനാറിലും ഉത്ഖനനം നടത്തുമോ? നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി

Qutub Minar| കുത്തബ് മിനാറിലും ഉത്ഖനനം നടത്തുമോ? നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി

കുത്തബ് മിനാർ പണി കഴിപ്പിച്ചത് കുതുബുദ്ദീൻ ഐബക് അല്ലെന്നും ഹിന്ദു രാജാവായ രാജാ വിക്രമാദിത്യയാണെന്നുമായിരുന്നു ധറംവീർ ശർമയുടെ വാദം

 (Image: Jewel SAMAD/AFP)

(Image: Jewel SAMAD/AFP)

 • Share this:
  ന്യൂഡൽഹി: കുത്തബ് മിനാറിൽ ഉത്ഖനനത്തിന് (excavation at the Qutub Minar)നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജികെ റെഡ്ഡി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (Archaeological Survey of India )കുത്തബ് മിനാറിൽ ഉത്ഖനനത്തിന് നിർദേശം നൽകിയോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  കുത്തബ് മിനാറിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്ഖനനം നടത്തുമെന്ന വാർത്തകൾ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

  ഗ്യാൻവ്യാപി പള്ളിയിലെ വിവാദ പരിശോധനകൾക്കിടെയാണ് കുത്തബ് മിനാറിലും ഉത്ഖനനം നടക്കുമെന്ന വാർത്തകൾ വന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ റീജണൽ ഡയറക്ടർ ധറംവീർ ശർമയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു ഇത്.

  Also Read-'കുത്തബ് മിനാര്‍ പണികഴിപ്പിച്ചത് വിക്രമാദിത്യ രാജാവ്'; പുതിയ വാദവുമായി മുൻ പുരാവസ്തു ​വകുപ്പ് ഉദ്യോഗസ്ഥൻ

  1199-ൽ ഡൽഹി സുൽത്താനായിരുന്ന കുത്ബ്ദീൻ ഐബക് ആയിരുന്നു മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചതെന്നാണ് ചരിത്രം. എന്നാൽ ഇത് പണി കഴിപ്പിച്ചത് കുതുബുദ്ദീൻ ഐബക് അല്ലെന്നും ഹിന്ദു രാജാവായ രാജാ വിക്രമാദിത്യയാണെന്നുമായിരുന്നു ധറംവീർ ശർമയുടെ വാദം.

  ശനിയാഴ്ച്ച സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹനും നാല് എഎസ്ഐ ഉദ്യോഗസ്ഥരും കുത്തബ് മിനാറിൽ എത്തിയിരുന്നു. 1991 ന് ശേഷം മിനാറിൽ ഉത്ഖനന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സെക്രട്ടറിയെ അറിയിച്ചു.

  തുടർന്ന് ഖനന റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയം എഎസ്‌ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പള്ളിയിൽ നിന്ന് 15 മീറ്റർ അകലെ മിനാരത്തിന്റെ തെക്ക് ഭാഗത്ത് നടപടിക്രമങ്ങൾ ആരംഭിക്കാമെന്നുമായിരുന്നു റിപ്പോർട്ടുകൾ. വസ്‌തുതകൾ പുറത്തുകൊണ്ടുവരാൻ കുഴിച്ചു നോക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  Also Read-താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കില്ല; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

  അടുത്തിടെ കുത്തബ് മിനാറിന്റെ പേരു മാറ്റി ‘വിഷ്ണു സ്തംഭം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്, രാഷ്ട്രവാദി ശിവ സേന, മഹാകൽ മാനവ സേവ തുട‌‌ങ്ങിയ സംഘടനകളുടെ പ്രവർത്തകർ കഴിഞ്ഞയാഴ്ച ഗോപുരത്തിന് മുമ്പിൽ ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

  യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കെട്ടിടമാണ് കുത്തബ് മിനാർ. 1199-ൽ ഡൽഹി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

  അടുത്തിടെ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഈ മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് മുറികള്‍ തുറക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ബിജെപിയുടെ അയോധ്യ യൂണിറ്റ് മീഡിയ ഇന്‍ ചാര്‍ജ് കൂടിയായ ഡോ രജനീഷ് സിംഗ് ആണ് ഹർജി നൽകിയത്.
  Published by:Naseeba TC
  First published: