മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തികനില മെച്ചമാണെന്ന് കേന്ദ്ര ധനമന്ത്രി

അമേരിക്ക, ചൈന വ്യാപാരയുദ്ധം സാമ്പത്തികമേഖലയെ ബാധിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾ ശക്തമായി തുടരും

news18
Updated: August 23, 2019, 6:14 PM IST
മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തികനില മെച്ചമാണെന്ന് കേന്ദ്ര ധനമന്ത്രി
നിർമല സീതാരാമൻ
  • News18
  • Last Updated: August 23, 2019, 6:14 PM IST
  • Share this:
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തികനില മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആഗോള സാമ്പത്തികമേഖല കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയുടെ വളർച്ചാനിരക്ക് ചൈനയ്ക്കും യുഎസിനും മുകളിലാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

അമേരിക്ക, ചൈന വ്യാപാരയുദ്ധം സാമ്പത്തികമേഖലയെ ബാധിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾ ശക്തമായി തുടരും. ജിഎസ് ടി നിരക്ക് ലളിതമാക്കുമെന്നും ജി എസ് ടി റീഫണ്ടിംഗ് അതിവേഗത്തിലാക്കുമെന്നും നിർമല സിതാരാമൻ പറഞ്ഞു. രാജ്യത്ത് വ്യാപാരത്തിനുള്ള സാധ്യതകൾ കൂടിയെന്നും നിർമല സീതാരമൻ പറഞ്ഞു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ താറുമാറാണെന്ന് സർക്കാരിന്‍റെ തന്നെ ഉപദേശകർ തന്നെ സമ്മതിച്ചെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് സാമ്പത്തിക പരിഷ്കരണ നടപടികൾ അതിവേഗത്തിലാക്കും. അഗോള സാമ്പത്തിക മേഖല പ്രതിസന്ധിയിലാണെന്നും ഇന്ത്യയുടെ നില താരതമ്യം ചെയ്യുമ്പോൾ മികച്ചതാണെന്നും ആഗോള വളർച്ചയെക്കാൾ ഇന്ത്യക്ക് ഉയർന്ന വളർച്ചാനിരക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.

First published: August 23, 2019, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading