കാറുകളുടെയും ടുവീലറുകളുടെയും വിൽപന ഇടിഞ്ഞതിന് ഓൺലൈൻ ടാക്സികളെ പഴിച്ച് കേന്ദ്രധനമന്ത്രി

രാജ്യത്ത് തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും ഓട്ടോമൊബൈൽ മേഖലയിലെ പ്രതിസന്ധി വഴിവെയ്ക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു

news18
Updated: September 11, 2019, 2:17 PM IST
കാറുകളുടെയും ടുവീലറുകളുടെയും വിൽപന ഇടിഞ്ഞതിന് ഓൺലൈൻ ടാക്സികളെ പഴിച്ച് കേന്ദ്രധനമന്ത്രി
ധനമന്ത്രി നിർമല സീതാരാമൻ
  • News18
  • Last Updated: September 11, 2019, 2:17 PM IST
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപന ഇടിഞ്ഞതിന് ഓൺലൈൻ ടാക്സികളെ പഴിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. പുതുതലമുറ അവരുടെ യാത്ര ഓല, ഊബർ ടാക്സികളിലേക്ക് മാറ്റിയതാണ് ഫോർവീലർ, ടുവീലർ വാഹനങ്ങളിൽ വിൽപന ഇടിവുണ്ടായതെന്നാണ് മന്ത്രി കണ്ടെത്തിയിരിക്കുന്നത്. വാഹനവിൽപനയിൽ വൻ ഇടിവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്നും ഇത് മറി കടക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും ഓട്ടോമൊബൈൽ മേഖലയിലെ പ്രതിസന്ധി വഴിവെയ്ക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ പുതിയ തലമുറ സ്വന്തമായി വാഹനങ്ങൾ വാങ്ങുന്നതിന് പകരം ഓല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൂടാതെ, മെട്രോ റെയിൽ സംവിധാനത്തെയും ഉപയോഗിക്കുന്നതാണ് വാഹനമേഖലയിൽ പ്രതിസന്ധിയുണ്ടാകാൻ കാരണമെന്നും നിർമല സീതാരാമൻ പറഞ്ഞു.

1.41 ലക്ഷം രൂപ: ട്രാഫിക് നിയമ ലംഘനത്തിന് റെക്കോഡ് തുക പിഴയൊടുക്കി രാജസ്ഥാന്‍ രജിസ്ട്രേഷൻ വാഹനം

രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ചെന്നൈയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി.

First published: September 11, 2019, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading