HOME » NEWS » India » UNION GOVERNMENT EXTENDS ENFORCEMENT DIRECTORATE DIRECTORATES TENURE BY 1 YEAR

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തലവന്‍റെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടി നീട്ടി നൽകി

രണ്ടുവർഷത്തേക്കാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി. അതുപ്രകാരം സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി അടുത്തയാഴ്ച അവസാനിക്കേണ്ടതാണ്

News18 Malayalam | news18-malayalam
Updated: November 14, 2020, 8:19 PM IST
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തലവന്‍റെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടി നീട്ടി നൽകി
sanjay kumar mishra
  • Share this:
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷത്തേക്കു കൂടി കേന്ദ്രസർക്കാർ നീട്ടി നൽകി. ആദായനികുതി കേഡറിലെ 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് 60 കാരനായ മിശ്ര. 2018 നവംബർ 19ന് ആണ് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയായി നിയമിതനായി.

രണ്ടുവർഷത്തേക്കാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി. അതുപ്രകാരം സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി അടുത്തയാഴ്ച അവസാനിക്കേണ്ടതാണ്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മിശ്രയുടെ നിയമന കാലാവധി നീട്ടിനൽകിയത്.

സാധാരണഗതിയിൽ രണ്ടുവർഷത്തേക്കാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡയറക്ടറുടെ നിയമന കാലാവധിയെങ്കിലും സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം ഇത് ഒരു വർഷത്തേക്കു നീട്ടി നൽകാം. രണ്ട് കേന്ദ്ര നിയമങ്ങൾ നടപ്പിലാക്കുന്ന ഒരു കേന്ദ്ര അന്വേഷണ ഏജൻസിയാണ് ഇഡി - പണമിടപാട് തടയൽ നിയമം (പി‌എം‌എൽ‌എ), വിദേശ പണ വിനിമയ ആക്റ്റ് (ഫെമ).

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, കള്ളപ്പണം, ഹവാല അല്ലെങ്കിൽ അതിർത്തി കടന്നുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ എന്നിവ തടയുന്നതിനാണ് ഈ നിയമങ്ങൾ നടപ്പിലാക്കിയത്. വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളും വ്യവസായികളും ഉൾപ്പടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസുകൾ വലിയ വാർത്താപ്രാധാന്യം നേടുന്നതിനിടെയാണ് ഡയറക്ടറുടെ നിയമന കാലാവധി സർക്കാർ നീട്ടി നൽകിയത്.
Published by: Anuraj GR
First published: November 14, 2020, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories