HOME /NEWS /India / 14 ഇടത്തേക്ക് ജലവിമാനം പറത്താൻ കേന്ദ്രം; പദ്ധതി രാജ്യത്ത് ആദ്യം ആലോചിച്ച കേരളത്തിലേക്ക് ഒന്നുമില്ല

14 ഇടത്തേക്ക് ജലവിമാനം പറത്താൻ കേന്ദ്രം; പദ്ധതി രാജ്യത്ത് ആദ്യം ആലോചിച്ച കേരളത്തിലേക്ക് ഒന്നുമില്ല

News18 Malayalam

News18 Malayalam

ലക്ഷദ്വീപിലെ കവറത്തിയും മിനിക്കോയും പട്ടികയിൽ

  • Share this:

    ന്യൂഡൽഹി: ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 14 വാട്ടർ എയ്റോഡ്രാമുകൾ കൂടി നിർമിച്ച് ജലവിമാന സർവീസ് നടത്താൻ കേന്ദ്രസർക്കാർ. രാജ്യത്ത് ആദ്യം ജലവിമാന പദ്ധതി ആലോചിച്ച കേരളത്തിൽ ഇതിലൊരെണ്ണം പോലുമില്ല. ഗുജറാത്തിലെ സബർമതി നദിയിലാരംഭിച്ച സീ പ്ലെയിൻ സർവീസിന് ശേഷം നടത്തേണ്ട സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് ഹൈഡ്രോഗ്രാഫിക് സർവേ നടത്താനും തീരുമാനിച്ചു.

    എയർപോർട്ട് അതോറിറ്റി, വ്യോമയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഉൾനാടൻ ജലഗതാഗത അതോറിറ്റിയാകും സർവേ നടത്തുക. ഫ്ലോട്ടിങ് ജെട്ടികൾ, കോൺക്രീറ്റ് ജെട്ടികൾ തുടങ്ങിയ നിർമിക്കാനുള്ള സൗകര്യങ്ങളാണ് വിലയിരുത്തുക. ഉത്തരാഖണ്ഡിലെ തെഹ് രി ഡാം, അസമിലെ ഗുവാഹത്തി, ഉറംഗ്ദോ റിസർവോയർ, മഹാരാഷ്ട്രയിലെ ഖിൻഡ്സി, ഇറായ് ഡാമുകൾ, ആന്ധ്രയിലെ പ്രകാശം അണക്കെട്ട്, ലക്ഷദ്വീപിലെ കവറത്തി, മിനിക്കോയ്, ആൻഡമാനിലെ ഹാവ്ലോക്ക്, നീൽ, ലോങ്, ഹട്ട്ബേ ദ്വീപുകൾ, ഗുജറാത്തിലെ ധാരോയ്, ശത്രുഞ്ജയ എന്നിവിടങ്ങളിലാണ് സർവീസിന് ഉദ്ദേശിക്കുന്നത്.

    ALSO READ: US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    [NEWS]Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]

    ഗുജറാത്തിലെ കേവഡിയയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന പ്രഥമ ജലവിമാന (സീ പ്ലെയിൻ) സർവീസ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. സർദാർ സരോവർ അണക്കെട്ടിനോട് ചേർന്ന പോണ്ട്3ൽ നിന്ന് ഇരട്ട എഞ്ചിൻ ജലവിമാനത്തിൽ കയറിയ പ്രധാനമന്ത്രി അഹമ്മദാബാദിലെ സബർമതി തീരത്ത് ഇറങ്ങി. 200 കിലോമീറ്റർ യാത്രയ്ക്ക് 40 മിനിറ്റെടുത്തു. കേവഡിയയിൽ ഐക്യപ്രതിമയിൽ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 145ാം ജന്മദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ജലവിമാന സർവീസ് ഉദ്ഘാടനത്തിനെത്തിയത്.

    സ്പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ള സ്പൈസ് ഷട്ടിലാണു സർവീസ് നടത്തുന്നത്. ദിവസവും അഹമ്മദാബാദ് - കേവഡിയ റൂട്ടിൽ 2 സർവീസുണ്ടാകും. 1500 രൂപ നിരക്കിൽ ആകെ 19 സീറ്റാണുള്ളത്. ഈ റൂട്ടിൽ റോഡ് മാർഗം പോകാൻ 5 മണിക്കൂറെടുക്കും.

    കേരളത്തിൽ ചിറകറ്റു

    കായലുകളും നദികളും നിറഞ്ഞ കേരളത്തിൽ ടൂറിസം വികസനത്തിൽ പുതിയ വിപ്ലവത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ജല വിമാന പദ്ധതി നടപ്പാക്കാൻ ശ്രമം നടന്നത്. പദ്ധതിക്കായി വാട്ടർ ഡ്രോം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെങ്കിലും എതിർപ്പുകളിൽ തട്ടി പദ്ധതിയുടെ ചിറകറ്റു. മത്സ്യ ബന്ധന മേഖലയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയതോടെ പദ്ധതി മരവിച്ചു. മാരിടൈം എനർജി ഹെലി എയർ സർവീസസ്, കൈരളി ഏവിയേഷൻ, സീബേർഡ് സീപ്ലെയിൻ സർവീസസ് ലിമിറ്റഡ് എന്നീ കമ്പനികൾ വിവിധ ഘട്ടങ്ങളിലായി സർവീസ് നടത്താൻ തയാറായെങ്കിലും എതിർപ്പുകളുയർന്നതോടെ പരാജയപ്പെട്ടു.

    First published:

    Tags: Gujarat, Keralam, Seaplane, Union government