നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Rajya Sabha | കേന്ദ്ര സർക്കാരിന്റെ മീഡിയേഷൻ ബില്ലും ആർജെഡി എംപിയുടെ ആരോഗ്യ അവകാശ ബില്ലും ഇന്ന് രാജ്യസഭയിൽ

  Rajya Sabha | കേന്ദ്ര സർക്കാരിന്റെ മീഡിയേഷൻ ബില്ലും ആർജെഡി എംപിയുടെ ആരോഗ്യ അവകാശ ബില്ലും ഇന്ന് രാജ്യസഭയിൽ

  കോടതിയ്ക്ക് പുറത്ത് ഒത്തുതീർപ്പുകൾ സുഗമമാക്കുകയാണ് മീഡിയേഷൻ ബില്ലിന്റെ പ്രധാന ലക്ഷ്യം.

  • Share this:
   രാഷ്ട്രീയ ജനതാദൾ (RJD) എംപി മനോജ് കുമാർ ഝാ (Manoj Kumar Jha) ഇന്ന് രാജ്യസഭയിൽ 'ആരോഗ്യ അവകാശ' ('Right to Health') ബിൽ ഒരു സ്വകാര്യ ബില്ലായി അവതരിപ്പിക്കും. എല്ലാ പൗരന്മാർക്കും ആരോഗ്യം ഒരു മൗലികാവകാശമായി നൽകുന്നതിനും തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്നതിനും അതുവഴി മികച്ച ജീവിതം നയിക്കുന്നതിനുമുള്ള അവകാശ ബില്ലാണിതെന്ന് രാജ്യസഭ ബുള്ളറ്റിനിൽ പറയുന്നു.

   നിയമമന്ത്രി കിരൺ റിജിജു അവതരിപ്പിക്കുന്ന മീഡിയേഷൻ ബിൽ (Mediation Bill) അഥവാ മധ്യസ്ഥത ബിൽ 2021ൽസർക്കാർ ലിസ്റ്റ് ചെയ്തിട്ടുള്ള ബില്ലാണ്. "തർക്കങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക, ഒത്തുതീർപ്പ് കരാറുകൾ നടപ്പിലാക്കുക, മധ്യസ്ഥരുടെ രജിസ്ട്രേഷനായി ഒരു ബോഡി സ്ഥാപിക്കുക, സമൂഹ മധ്യസ്ഥത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്. കോടതിയ്ക്ക് പുറത്ത് ഒത്തുതീർപ്പുകൾ സുഗമമാക്കുകയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യം.

   കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയ നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (അമന്റ്‌മെന്റ്) ബിൽ, 2021 കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതുവരെ പ്രാബല്യത്തിലുണ്ടായിരുന്ന നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (അമന്റ്‌മെന്റ്) ഓർഡിനൻസ് ആണ് നിയമമാക്കി മാറ്റാനായി ബില്ലായി അവതിരിപ്പിച്ചത്. 1985ലെ നിയമം ഭേദഗതി വരുത്തിയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. അന്നത്തെ ബില്ലിലുണ്ടായിരുന്ന ചില വ്യവസ്ഥകളിൽ ചിലത് മയപ്പെടുത്തുകയും ചിലത് കടുപ്പിച്ചുമാണ് പുതിയ ഭേദഗതി വരുത്തിയത്.

   12 എംപിമാരുടെ സസ്‌പെൻഷൻ വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും സഭയിൽ തർക്കത്തിലാണ്. വിഷയത്തിൽ പ്രതിപക്ഷ ബഹളം കാരണം വ്യാഴാഴ്ച സഭാപ്രവർത്തനങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല. രണ്ട് തവണ നിർത്തിവെച്ചതിന് ശേഷം സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

   Also Read- Electoral Reforms | തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ സംബന്ധിച്ച ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം; ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാൻ അനുമതി

   എളമരം കരീം (Elamaram Kareem), ബിനോയ് വിശ്വം (Binoy Viswam) എന്നിവര്‍ അടക്കമുള്ള രാജ്യസഭയിലെ 12 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, സിപിഎമ്മിന്റെ എളമരം കരീം എന്നിവര്‍ക്കും കോണ്‍ഗ്രസിന്റെ ഫുലോ ദേവി നേതാം, ഛായ വര്‍മ, ഋപുണ്‍ ബോറ, രാജാമണി പട്ടേല്‍, സെയ്ദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

   മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവര്‍ത്തികളും എംപിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നു. അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ പെരുമാറ്റമാണ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരക്ഷാജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചെന്നും സസ്പെന്‍ഷന്‍ പ്രമേയത്തില്‍ ആരോപിക്കുന്നുണ്ട്.
   Published by:Rajesh V
   First published: